റൂഫ്‌ടോപ്പ് സോളാര്‍ പ്രൊജക്ടുകള്‍ക്കായി ലോകബാങ്ക് 100 മില്ല്യണ്‍ ഡോളറിന്റെ പദ്ധതിയൊരുക്കുന്നു

ഇന്ത്യയില്‍ വേണ്ടത്ര ശ്രദ്ധനേടിയിട്ടില്ലാത റൂഫ്‌ടോപ്പ് സോളാര്‍ പദ്ധതികള്‍ വ്യാപകമാക്കുന്നതിനായി 100 മില്ല്യണ്‍ ഡോളറിന്റെ ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം ലോക ബാങ്ക് അവതരിപ്പിക്കാനൊരുങ്ങുന്നു. ഇതിലൂടെ റൂഫ്‌ടോപ്പ് സോളാര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ആനുകൂല്യങ്ങള്‍ ലഭ്യമാകും.

ഈ പദ്ധതിയിലൂടെ രാജ്യത്തെ എംഎസ്എംഇകള്‍ക്ക് റൂഫ്‌ടോപ്പ് സോളാര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ലോകബാങ്കില്‍ നിന്ന് ഒരു ബില്യണ്‍ ഡോളര്‍ വായ്പ ലഭ്യമാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) എംഎസ്എംഇ മന്ത്രാലയവും സഹായിക്കും. ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും വായ്പാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കും ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും.
2022 ലെ ഇന്ത്യയുടെ ലക്ഷ്യമായ 40 ജിഗാവാട്ടില്‍ റൂഫ്‌ടോപ്പ് സോളാര്‍ യൂണിറ്റുകളില്‍നിന്നായി 4 ജിഗാവാട്ട് ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാകും. 2015 ല്‍ പാരീസില്‍ 195 രാജ്യങ്ങള്‍ അംഗീകരിച്ച ആഗോള കാലാവസ്ഥാ വ്യതിയാന ഉടമ്പടിയില്‍ 33-35 ശതമാനം കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കുന്നതിനായി 175 ജിഗാവാട്ട് പുനരുപയോഗ എനര്‍ജി ഉല്‍പ്പാദനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിന്റെ ഭാഗമായാണ് മേല്‍ക്കൂര സോളാര്‍ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it