അക്ഷയ തൃതീയ ദിനത്തില്‍ ഭീമ ജൂവല്ലറിക്ക് ലോക റെക്കോര്‍ഡ്

ഏറ്റവും കൂടുതല്‍ വൈവിധ്യമുള്ള ആഭരണ ശേഖരത്തിനുള്ള ലോക റെക്കോര്‍ഡ് ഇനി തിരുവനന്തപുരം ഭീമയ്ക്ക് സ്വന്തം. വേള്‍ഡ് റെക്കോര്‍ഡ് ഓഫ് യൂണിയന്റെ ആഭിമുഖ്യത്തില്‍ അക്ഷയതൃതീയ ദിനത്തില്‍ നടത്തിയ മത്സരത്തിലാണ് ഭീമ ഈ നേട്ടം സ്വന്തമാക്കിയത്.

യുണീക് ഡിസൈനുകള്‍ പ്രദര്‍ശിപ്പിച്ചു

ആന്റിക്, കേരള, ചെട്ടിനാട്, ടര്‍ക്കിഷ് സിംഗപ്പൂര്‍, ട്രെഡീഷണല്‍, ബുട്ടീക്ക്, കുന്തന്‍, പൊല്‍കി തുടങ്ങി വിവിധ വിഭാഗങ്ങളിലായി 25,000 ത്തില്‍ അധികം യുണീക് ഡിസൈനുകളാണ് ഭീമ പ്രദര്‍ശിപ്പിച്ചത്. ഈ ആഭരണ കളക്ഷനുകള്‍ വിലയിരുത്തിയാണ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഭീമ സ്വന്താമാക്കിയത്.

അഭിമാനാര്‍ഹമായ ദിവസം

ഇക്കൊല്ലത്തെ അക്ഷയ തൃതീയ ദിനം ഭീമയ്ക്ക് അഭിമാനാര്‍ഹമായ ദിവസമായിരുന്നുവെന്ന് ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ പറഞ്ഞു. നൂറിന്റെ നിറവിലേക്ക് കടക്കുന്ന ഭീമയ്ക്ക് ലോക റെക്കോര്‍ഡ് അംഗീകാരമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ സുഹാസ് എം.എസ് അഭിപ്രായപ്പെട്ടു. എം.ജി റോഡിലുള്ള ഭീമ ജൂവല്ലറിയില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് റെക്കോര്‍ഡ് ഓഫ് യൂണിയന്‍ മാനേജര്‍ ക്രിസ്റ്റഫര്‍ ടി. ക്രാഫ്ട്, ബി. ഗോവിന്ദന് സമ്മാനിച്ചു. വേള്‍ഡ് റെക്കോര്‍ഡ് ക്യുറേറ്റര്‍ പ്രജീഷ് നിര്‍ഭയയും ചടങ്ങില്‍ പങ്കെടുത്തു


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it