ലോകത്തെ ശക്തരായ 100 വനിതകള്‍; പട്ടികയില്‍ നിര്‍മല സീതാരാമന്‍ ഉള്‍പ്പടെ 6 ഇന്ത്യക്കാര്‍
തുടര്‍ച്ചയായ നാലാം തവണയും ഫോബ്‌സിന്റെ ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ ഇടം നേടിയ ധനമന്ത്രി നിര്‍മല സീതാരാമന്‍. മുപ്പത്താറാമതാണ് ഇത്തവണ ധനമന്ത്രിയുടെ സ്ഥാനം. 2021ല്‍, പട്ടികയില്‍ 37ആമത് ആയിരുന്നു നിര്‍മല സീതാരാമന്‍. ധനമന്ത്രി ഉള്‍പ്പടെ ആറ് ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്.
എച്ച്‌സിഎല്‍ ടെക് ചെയര്‍പേഴ്‌സണ്‍ റോഷ്‌നി നാടാര്‍ (റാങ്ക്-53), സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബച്ച് (റാങ്ക്- 54), സ്റ്റീല്‍ അതോറിറ്റി ഇന്ത്യ ചെയര്‍ പേഴ്‌സണ്‍ സോമ മൊണ്ടാല്‍ (റാങ്ക്-67), ബയോക്കോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മസൂംദാര്‍-ഷാ (റാങ്ക്-77), നൈക സ്ഥാപക ഫാല്‍ഗുനി നയാര്‍ (റാങ്ക്-89) എന്നിവകാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് ഇന്ത്യക്കാര്‍.
യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉള്‍സുല വോണ്‍ ഡെര്‍ ലെയനെ ആണ് ലോകത്തെ ഏറ്റവും ശക്തയായ വനിതയായി ഇത്തവണ ഫോബ്‌സ് തെരഞ്ഞെടുത്തത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡെ, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
The World's 100 Most Powerful Women (Forbse) -ആദ്യ പത്തില്‍ എത്തിയവര്‍