ഗുരുവായൂരില്‍ നിക്ഷേപത്തിന് താജ് ഹോട്ടല്‍സ്; ലക്ഷ്യം ആധ്യാത്മിക ടൂറിസ സാധ്യത

ദക്ഷിണേന്ത്യയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളോട് ചേര്‍ന്ന് പുതിയ പ്രൊജക്ടുകള്‍ നടപ്പിലാക്കും
Image Courtesy: www.tajhotels.com
Image Courtesy: www.tajhotels.com
Published on

ഹോസ്പിറ്റാലിറ്റി രംഗത്തെ വമ്പന്മാരായ താജ് ഹോട്ടല്‍സ് ഗുരുവായൂരില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. ആധ്യാത്മിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രൊജക്ടുകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഗുരുവായൂരിലേക്കുള്ള വരവ്. ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (ഐ.എച്ച്.സി.എല്‍) എം.ഡിയും സി.ഇ.ഒയുമായ പുനീത് ചത്‌വാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആധ്യാത്മിക ടൂറിസത്തിന് പ്രാധാന്യം

അയോധ്യയിലും വാരണാസിയിലും അടക്കം വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുള്ള ഐ.എച്ച്.സി.എല്‍ ആധ്യാത്മിക ടൂറിസത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ചത്‌വാല്‍ വ്യക്തമാക്കി. ദക്ഷിണേന്ത്യയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളോട് ചേര്‍ന്ന് പുതിയ പ്രൊജക്ടുകള്‍ പരിഗണിക്കുന്നുണ്ട്. രമേശ്വരത്തും മധുരയിലും സാന്നിധ്യമെത്തിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.

അടുത്തിടെ തിരുപ്പതിയില്‍ രണ്ടാമത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താജ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു. തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കൂടുതല്‍ വികസനം നടക്കുന്നത് ടൂറിസത്തിന് ഗുണം ചെയ്യുമെന്ന അഭിപ്രായവും ചത്‌വാല്‍ പങ്കുവച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

bank
ioc petrol pump
ഇന്ത്യ-ജപ്പാന്‍ ടി20ക്ക് നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, യുട്യൂബ് വരെ; ഒരൊറ്റ മത്സരത്തിന്റെ അവകാശത്തിന് എന്താണിത്ര ഡിമാന്‍ഡ്?
മിസൈലുകള്‍ വീഴുന്നത് മിഡില്‍ഈസ്റ്റില്‍, കത്തുന്നത് ഇന്ത്യയുടെ പോക്കറ്റ്! ക്രൂഡ് ഓയില്‍ 100 ഡോളര്‍ കടക്കുമ്പോള്‍ കാത്തിരിക്കുന്നത് വിലക്കയറ്റം?
```html ```
logo
DhanamOnline
dhanamonline.com