പാസ്‌പോര്‍ട്ടുകളില്‍ കരുത്ത് സിംഗപ്പൂരിന്; ഇന്ത്യയുടെ സ്ഥാനം ഇതാണ്

ലോകത്ത് ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ട് സിംഗപ്പൂരിന്റേതാണ്. 200ഓളം രാജ്യങ്ങളുടെ കാര്യമെടുത്താല്‍ കരുത്തില്‍ ഇന്ത്യക്ക് സ്ഥാനം 82. പറയുന്നത് ലണ്ടനിലെ ഹെന്‍ലി ആന്‍ഡ് പാര്‍ട്ട്‌നേഴ്‌സ് എന്ന ആഗോള പൗരത്വ ഉപദേശക സ്ഥാപനമാണ്.
195 രാജ്യങ്ങളിലേക്ക് ഫ്രീ വിസ അനുവദിച്ചിട്ടുള്ളതു കൊണ്ടാണ് 2024ലെ പാസ്‌പോര്‍ട്ട് സൂചികയില്‍ സിംഗപ്പൂരിന് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്തിന് അര്‍ഹമായത് അഞ്ചു രാജ്യങ്ങളാണ്: ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, സ്‌പെയിന്‍ എന്നിവ. 192 രാജ്യങ്ങളിലേക്ക് ഈ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് സൗജന്യ വിസ അനുമതിയുണ്ട്.
ഇന്ത്യക്ക് താഴെ ചൈന
58 രാജ്യങ്ങളിലേക്ക് ഫ്രീ വിസ ലഭ്യമാക്കാന്‍ മാത്രമാണ് ഇന്ത്യക്ക് സാധിക്കുന്നത്. ഇന്ത്യക്കൊപ്പം സെനഗല്‍, താജികിസ്ഥാന്‍ എന്നിവയുമുണ്ട്. ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ മോശമായി നില്‍ക്കുന്ന മാലദ്വീപിനും 58-ാം സ്ഥാനം തന്നെ. 96 രാജ്യങ്ങളിലേക്ക് അവിടെ നിന്നുള്ളവര്‍ക്ക് സൗജന്യ വിസ സൗകര്യം ലഭ്യമാവുന്നു.
ഇന്ത്യക്ക് താഴെ, 59-ാം സ്ഥാനത്താണ് ചൈന. 85 രാജ്യങ്ങളിലേക്കാണ് ഫ്രീ വിസ. പട്ടികയില്‍ ഏറ്റവും താഴെ അഫ്ഗാനിസ്ഥാനാണ്. 26 രാജ്യങ്ങളിലേക്കാണ് ഫ്രീ വിസ സൗകര്യം.

Related Articles

Next Story

Videos

Share it