കരുത്തന്‍ പാസ്‌പോര്‍ട്ട്; നില മെച്ചപ്പെടുത്തി ഇന്ത്യ, ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ജപ്പാനും സിംഗപ്പൂരും

ജപ്പാൻ, സിംഗപ്പൂർ പാസ്‌പോര്‍ട്ടുകൾ ഉപയോഗിച്ച് 192 രാജ്യങ്ങളില്‍ മുന്‍കൂര്‍ വിസയില്ലാതെ സഞ്ചരിക്കാം
Indian Passport and Globe
Photo credit: VJ/Dhanam
Published on

ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കൈവിടാതെ ജപ്പാനും സിംഗപ്പൂരും. ഹെന്‍ലി ആന്‍ഡ് പാര്‍ട്ട്‌ണേഴ്‌സ് ആണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടിക അടങ്ങിയ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് പുറത്തിറക്കുന്നത്. വിസ കൂടാതെ യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം അനുസരിച്ചാണ് രാജ്യങ്ങളുടെ റാങ്കിംഗ് തീരുമാനിക്കുന്നത്. ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ്- 2022ല്‍ 111 രാജ്യങ്ങളാണ് ഇടം പിടിച്ചത്.

ഒന്നാമതെത്തിയ ജപ്പാന്റെയും സിംഗപ്പൂരിന്റെയും പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 192 രാജ്യങ്ങളില്‍ മുന്‍കൂര്‍ വിസയില്ലാതെ സഞ്ചരിക്കാം. പട്ടികയില്‍ ഇന്ത്യ 83ആം സ്ഥാനത്താണ്. കഴിഞ്ഞ തവണ ഇന്ത്യയുടെ സ്ഥാനം 90 ആയിരുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 60 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം.

സൗത്ത് കൊറിയയും ജര്‍മനിയും ആണ് പട്ടികയില്‍ രണ്ടാമത്. 190 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാന്‍ ഈ രാജ്യക്കാര്‍ക്ക് മുന്‍കൂര്‍ വിസയുടെ ആവശ്യം ഇല്ല. ഫിന്‍ലന്‍ഡ്, ഇറ്റലി, ലക്‌സംബര്‍ഗ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് പാസ്‌പോര്‍ട്ട് കരുത്തില്‍ മൂന്നാമത് (189 രാജ്യങ്ങള്‍). അമേരിക്കയും യുകെയും പട്ടികയില്‍ ആറാമതാണ്. അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ അവസാനം. അഫ്ഗാന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 26 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ സഞ്ചരിക്കാനാവും

പട്ടികയിലെ ആദ്യ 10 സ്ഥാനക്കാര്‍

1. ജപ്പാൻ, സിംഗപ്പൂർ (192)

2.ജർമ്മനി, ദക്ഷിണ കൊറിയ (190)

3. ഫിൻലാൻഡ്, ഇറ്റലി, ലക്സംബർഗ്, സ്പെയിൻ (189)

4. ഓസ്ട്രിയ, ഡെൻമാർക്ക്, ഫ്രാൻസ്, നെതർലാൻഡ്സ്, സ്വീഡൻ (188)

5. അയർലൻഡ്, പോർച്ചുഗൽ(187)

6. ബെൽജിയം, ന്യൂസിലാൻഡ്, നോർവേ, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് (186)

7.ഓസ്‌ട്രേലിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, മാൾട്ട (185)

8. പോളണ്ട്, ഹംഗറി (183)

9. ലിത്വാനിയ, സ്ലൊവാക്യ (182)

10. Estonia, Latvia, Slovenia (181)

അവസാന സ്ഥാനക്കാര്‍

104. ഉത്തര കൊറിയ (39)

105. നേപ്പാൾ, പലസ്തീൻ (37)

106. സൊമാലിയ (34)

107. യെമൻ (33)

108. പാകിസ്ഥാൻ (31)

109.സിറിയ (29)

110.ഇറാഖ് (28)

111.അഫ്ഗാനിസ്ഥാൻ (26)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com