ശതകോടീശ്വരന്മാര്‍ക്ക് 2022ല്‍ ഇതുവരെ നഷ്ടമായത് 1.4 ട്രില്യണ്‍ ഡോളര്‍

ലോകത്തിലെ ഏറ്റവും സമ്പന്നരായ 500 പേര്‍ക്ക് 2022ല്‍ ആകെ നഷ്ടമായത് 1.4 trillion ഡോളറിന്റെ സമ്പത്താണ്. 206 billion ഡോളറാണ് കഴിഞ്ഞ തിങ്കളാഴ്ച മാത്രം ഇവര്‍ക്ക് നഷ്ടമായത്. ബ്ലൂംബെര്‍ഗ് ബില്യണെയര്‍ ഇന്‍ഡക്‌സ് പ്രകാരമുള്ളതാണ് ഈ കണക്കുകള്‍.

പണപ്പെരുപ്പ ആശങ്കകളും പലിശ നിരക്കിലുണ്ടായ വര്‍ധനവും ഓഹരി വിപണികളില്‍ നേരിട്ട തിരിച്ചടികളുമാണ് ശതകോടീശ്വരന്മാര്‍ക്ക് തിരിച്ചടി ആയത്. ക്രിപ്‌റ്റോ എക്‌സ്‌തേഞ്ച് ബിനാന്‍സിന്റെ (Binance) സിഇഒ ഷാങ്‌പെംഗ് സാഓയാണ് നഷ്ടക്കണക്കില്‍ മുന്നില്‍. 85.6 ബില്യണ്‍ ഡോളറാണ് സാഓയുടെ നഷ്ടം. 73.2 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ട ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് (Elon Musk) ആണ് രണ്ടാമത്. ജെഫ് ബസോസ് (Jeff Bezos) ( 65.3 ബില്യണ്‍ ഡോളര്‍), മാര്‍ക്ക് സക്കര്‍ബര്‍ഗ് (Mark Zuckerberg) (64.4 ബില്യണ്‍ ഡോളര്‍) എന്നിവരാണ് പിന്നാലെ.
അതേ സമയം ശതകോടീശ്വര പട്ടികയില്‍ യഥാക്രമം 6,7 സ്ഥാനങ്ങളിലുള്ള ഇന്ത്യയുടെ മുകേഷ് അംബാനി (Mukesh Ambani), ഗൗതം അദാനി (Gautam Adani) എന്നിവര്‍ക്ക് ഈ വര്‍ഷം നേട്ടമാണ് ഉണ്ടായത്. സമ്പന്നരില്‍ 64 ശതമാനവും യുഎസ്, ജപ്പാന്‍, ചൈന, ജെര്‍മനി എന്നീ രാജ്യങ്ങളിലാണ്.


Dhanam News Desk
Dhanam News Desk  
Next Story
Share it