സൈലം മെഡിക്കല്‍ അവാര്‍ഡ് പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. എ. മാര്‍ത്താണ്ഡ പിള്ളൈയ്ക്ക്

സൈലം മെഡിക്കല്‍ അവാര്‍ഡ് വിതരണച്ചടങ്ങ് 2024 ഫെബ്രുവരി 11 ന് കോഴിക്കോട്ട് നടക്കും. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തി നേടിയ ഒരു മലയാളി ഡോക്ടറെ എല്ലാ വര്‍ഷവും ആദരിക്കുക എന്ന ഉദ്ദേശ്യത്തിലാണ് സൈലം മെഡിക്കല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഒരുലക്ഷം രൂപയും അവാര്‍ഡ് ശില്പവും പ്രശസ്തിപത്രവുമാണ് നല്‍കുന്നത്.

ഇത്തവണ പ്രശസ്തനായ ന്യൂറോ സര്‍ജന്‍ എ. മാര്‍ത്താണ്ഡ പിള്ളൈയാണ് ഈ അംഗീകാരത്തിന് അര്‍ഹനായത്. 2011ല്‍ പത്മശ്രീ അവാര്‍ഡ് നല്‍കി ഡോ. എ.മാര്‍ത്താണ്ഡ പിള്ളൈയെ രാജ്യം ആദരിച്ചിരുന്നു. കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ. വി.പി.ഗംഗാധരനും കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. വി.നന്ദകുമാറുമായിരുന്നു പ്രഥമ സൈലം മെഡിക്കല്‍ അവാര്‍ഡ് പങ്കുവെച്ചത്.

കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് മുഖ്യാതിഥി. എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് തുടങ്ങി സാമൂഹിക-സാംസ്‌കാരിക പ്രമുഖര്‍ അണിനിരക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് കോഴിക്കോട് സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ്.

എഡ്ടെക് കമ്പനിയായി ആരംഭിച്ച് കേരളത്തിന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ തുടങ്ങിയ സൈലം ഇന്ന് സൗത്ത് ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ്. ലേണിംഗ് ആപ്പും ക്യാമ്പസുകളും സ്‌കൂളുകളും കൂടാതെ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ഫ്രീ എജ്യുക്കേഷന്‍ നല്‍കുന്ന 50 മുഴുവന്‍ സമയ യൂട്യൂബ് ക്ലാസ് മുറികളും സൈലത്തിന്റേതായുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it