വൈഐ ഇന്‍സ്പിരേഷന്‍ സമ്മിറ്റ് ആംപ്ലിഫൈഡ് 2026 സെപ്റ്റംബര്‍ 5, 6 തീയതികളില്‍ കൊച്ചിയില്‍

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ആശയങ്ങളും അവസരങ്ങളും പരിചയപ്പെടുത്തുന്ന സെഷനുകളില്‍ രാജ്യത്തെ 11 നഗരങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും
വൈഐ ഇന്‍സ്പിരേഷന്‍ സമ്മിറ്റ് ആംപ്ലിഫൈഡ് 2026 സെപ്റ്റംബര്‍ 5, 6 തീയതികളില്‍ കൊച്ചിയില്‍
Published on

ദക്ഷിണേന്ത്യയിലെ യുവജനങ്ങള്‍ക്ക് പുതിയ ആശയങ്ങളും അവസരങ്ങളും പരിചയപ്പെടുത്തുന്നതിനായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ)യുടെ യുവജന വിഭാഗമായ യംഗ് ഇന്ത്യന്‍സ് (വൈഐ) സംഘടിപ്പിക്കുന്ന വൈഐ കൊച്ചി ഇന്‍സ്പിരേഷന്‍ സമ്മിറ്റ് ആംപ്ലിഫൈഡ് സെപ്റ്റംബര്‍ 5, 6 തീയതികളില്‍ കൊച്ചിയില്‍ നടക്കും.

ഇന്‍സ്പിരേഷന്‍ സമ്മിറ്റ്, ദേശീയ പരിപാടിയായ വൈഐ യുവ ഫ്യൂച്ചര്‍, തളിര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രിസം എന്നീ പരിപാടികളിലായി വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് വൈഐ കൊച്ചി ചെയര്‍പേഴ്‌സണ്‍ ആഷിക ജെയിന്‍, കോ ചെയര്‍പെഴ്സണ്‍ ദീപു സേവ്യര്‍ എന്നിവര്‍ അറിയിച്ചു.

ദേശീയ പരിപാടിയായ വൈ ഐ യുവ ഫ്യൂച്ചറില്‍ രാജ്യത്തെ 11 വിവിധ നഗരങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. തേവര എസ്എച്ച് സ്‌കൂളില്‍ ശനിയാഴ്ച രാവിലെ 11ന് ഹാരിസ് ബീരാന്‍ എംപി ഉദ്ഘാടനം ചെയ്യും.

നെതര്‍ലാന്‍ഡ്‌സ് മുന്‍ ഇന്ത്യന്‍ അംബാസഡറും മുന്‍ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായിരന്ന വേണു രാജാമണി, ഹെഡ്ജ് ഗ്രൂപ്പ് സ്ഥാപകന്‍ അലക്‌സ് കെ. ബാബു, ഫിനാന്‍ഷ്യല്‍ കണ്ടന്റ് ക്രിയേറ്റര്‍ അശ്വിന്‍ പിഎസ്, റെയ്മണ്ട് മുന്‍ ഗ്രൂപ്പ് അപ്പാരല്‍ പ്രസിഡന്റ് റോബര്‍ട്ട് ലോബോ, പ്രിവലന്റ് എഐ സഹസ്ഥാപകനും സി.ഒ.ഒയുമായ അരുണ്‍ എസ്. രാജ് തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.

യുവപ്രതിഭകള്‍ ആശയങ്ങള്‍ പങ്കുവയ്ക്കുന്ന വൈഐ യുവ ഫ്യൂച്ചര്‍ 6.0 ഫൈനല്‍സ്, 3ഡി പ്രിന്റിംഗ് വര്‍ക്ക്ഷോപ്പ്, കളരി, റോബോട്ടിക്‌സ് വര്‍ക്ക്ഷോപ്പ്, ഇന്ററാക്ടീവ് പ്രദര്‍ശനങ്ങള്‍, പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ആശയങ്ങള്‍ പകരുന്ന നല്‍കുന്ന 'പ്രിസ'വും, വണ്‍ മില്യണ്‍ ഫോര്‍ 1 ബില്യനുമായി (1എം1ബി) സഹകരിച്ചുള്ള ജോബ് ഫെയറും പ്രധാന ആകര്‍ഷണങ്ങളാകും. ആറിന് നടക്കുന്ന സമാപന ചടങ്ങില്‍ മന്ത്രി റോജി എം. ജോണ്‍, ഹൈബി ഈഡന്‍ എം.പി, ജില്ലാ കളക്ടര്‍ പ്രിയങ്ക ജി. എന്നിവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.yikochi.in

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com