ആഗോളതലത്തിൽ പണിമുടക്കി യൂട്യൂബ്, ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു

യൂട്യൂബിന്റെ അനുബന്ധ സേവനങ്ങളായ യൂട്യൂബ് മ്യൂസിക്, യൂട്യൂബ് ടിവി എന്നിവയെയും തടസം ബാധിച്ചു
YouTube
Image Courtesy: Canva
Published on

വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബിന് ആഗോളതലത്തിൽ തടസം നേരിട്ടു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് യൂട്യൂബ് ഉപയോക്താക്കളെ ഇത് ബാധിച്ചു. യു.എസ്, കാനഡ, ഓസ്‌ട്രേലിയ, യു.കെ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് യൂട്യൂബ് സേവനങ്ങൾ ലഭ്യമല്ലാതായി.

വീഡിയോകൾ ലോഡ് ആവാതിരിക്കുക, എറർ മെസ്സേജുകൾ കാണിക്കുക, ബ്ലാങ്ക് സ്‌ക്രീനുകൾ പ്രത്യക്ഷപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങൾ ഉപയോക്താക്കൾക്ക് നേരിട്ടു. യൂട്യൂബിന്റെ അനുബന്ധ സേവനങ്ങളായ യൂട്യൂബ് മ്യൂസിക്, യൂട്യൂബ് ടിവി എന്നിവയെയും തടസം ബാധിച്ചു. ഡൗൺഡിറ്റക്‌ടർ (Downdetector) പോലുള്ള ഔട്ടേജ് ട്രാക്കറുകൾ അനുസരിച്ച് വ്യാഴാഴ്ച പുലർച്ചെയാണ് പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്.

ഉപയോക്താക്കൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തങ്ങൾക്ക് അറിയാമെന്നും വിഷയം പരിശോധിച്ചുവരികയാണെന്നും യൂട്യൂബ് അധികൃതർ അറിയിച്ചു. തടസത്തിന്റെ കാരണം വ്യക്തമല്ല. എന്നാൽ, പ്രശ്നം പരിഹരിച്ചതായി യൂട്യൂബ് പിന്നീട് അറിയിച്ചു. ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ തടസം ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കളാണ് സമൂഹമാധ്യമങ്ങളില്‍ എത്തിയത്.

YouTube faced a global outage affecting millions of users, disrupting services like YouTube Music and YouTube TV.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com