പണപെരുപ്പം പിടിച്ചു നിർത്താൻ ഈ ആഫ്രിക്കൻ രാജ്യം സ്വർണനാണയങ്ങൾ വിൽക്കുന്നു

പണപെരുപ്പം കുറയ്ക്കാനും, യു എസ് ഡോളർ ഡിമാൻറ്റ് കുറയ്ക്കാനുമായി സിംബാബ്‌വെ സർക്കാർ സ്വർണത്തിൽ അഭയം തേടുകയാണ്. രാജ്യത്തെ കേന്ദ്ര ബാങ്ക് 1500 സ്വർണ നാണയങ്ങൾ വിറ്റു, 2000 എണ്ണം കൂടി വിൽക്കാൻ ഒരുങ്ങുന്നു.

വലിയ സ്വർണ ഖനികളോട് ഉൽപ്പാദനം ഊര്ജിതപ്പെടുത്താൻ ആവശ്യപെട്ടിട്ടുണ്ട്. സ്വർണത്തിന് 60 % വിദേശ കറൻസിയായും, 40 % സിംബാബ്‌വെ ഡോളറിലും സർക്കാർ നൽകും. രണ്ടു പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ അടുത്ത 5 വർഷത്തിൽ ഒരു ശതകോടി ഡോളർ ഖനികൾക്ക് സാമ്പത്തിക സഹായം നൽകും. പൊതുമേഖയിലെ ഷാംവി സ്വർണ ഖനിയുടെ ഉൽപ്പാദനം അഞ്ചിരട്ടി വർധിപ്പിക്കാനാണ് ലക്‌ഷ്യം.
ഈ വർഷം സ്വർണ ഉൽപ്പാദനം 47 % വർധിച്ചിട്ടുണ്ട് .

കുതിച്ചുയരുന്ന പണപെരുപ്പം സിംബാബ്‌വെ ഡോളറിൻ റ്റെ തകർച്ചക്ക് കാരണമായി.സ്വർണം കൈവശമുള്ളവർക്ക് ഉൽപ്പന്നങ്ങൾ വാങ്ങാനും, പണമാക്കാനും സാധിക്കും. പണപെരുപ്പം ജൂലായിൽ 256.9 ശതമാനമായി ഉയർന്നു. മുൻമാസത്തിൽ 191.%. കേന്ദ്ര ബാങ്ക് പലിശ നിരക്കുകൾ 80 % നിന്ന് 200 ശതമാനമായി വർധിപ്പിച്ചു.

രാജ്യത്തിൻ റ്റെ വിനിമയ നിരക്കിൽ സ്ഥിരത കൈവരിക്കാനായി യു എസ് ഡോളർ വിനിമയത്തിന് അനുവദിച്ചിട്ടുണ്ട്. എങ്കിലും യു എസ്‌ ഡോളർ ദൗർലഭ്യം കടുത്ത വെല്ലുവിളിയാകുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it