റെഡി ടു ഈറ്റ് വെജ് കറികള്‍ മുതല്‍ സ്‌നാക്‌സ് വരെ; വിഷ്ണു ഭവന്‍ ഫ്രോസണ്‍ ഫുഡ്‌സ് ഇനി ആഭ്യന്തര വിപണിയിലും

കഴിഞ്ഞ മൂന്നു വര്‍ഷമായി വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതിയുള്ള ഉത്പന്നങ്ങള്‍ കേരള വിപണിയില്‍ അവതരിപ്പിച്ചു
വിഷ്ണു ഭവന്‍ ഫ്രോസണ്‍ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം ദമ്പതികള്‍ക്ക് നല്‍കി വിഷ്ണു ഭവന്‍ ബിസിനസ് ഹെഡ് കുരുവിള മാത്യു നിര്‍വഹിക്കുന്നു.
വിഷ്ണു ഭവന്‍ ഫ്രോസണ്‍ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം ദമ്പതികള്‍ക്ക് നല്‍കി വിഷ്ണു ഭവന്‍ ബിസിനസ് ഹെഡ് കുരുവിള മാത്യു നിര്‍വഹിക്കുന്നു.
Published on

തൊടുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഷ്ണു നമ്പൂതിരി ഗ്രൂപ്പിന്റെ ഫ്രോസണ്‍ ഫുഡ് ഉത്പന്നങ്ങള്‍ വിഷ്ണുഭവന്‍ ബ്രാന്‍ഡില്‍ കേരള വിപണിയിലെത്തി. ബ്രാഹ്മിന്‍സ് ബ്രാന്‍ഡിന്റെ സ്ഥാപക പ്രൊമോട്ടര്‍മാരായിരുന്ന ഗ്രൂപ്പ് കഴിഞ്ഞ മൂന്നു വര്‍ഷമായി യുകെ, യുഎസ്, കാനഡ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്തിരുന്ന ഉത്പന്നനിരയാണ് ആഭ്യന്തര വിപണിയിലും എത്തിയിരിക്കുന്നതെന്ന് വിഷ്ണു ഭവന്‍ ഫ്രോസണ്‍ ഫുഡ്‌സ് മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമായ ശ്രീനാഥ് വിഷ്ണു പറഞ്ഞു.

കൊച്ചിയിലെ പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ബിസിനസ് ഹെഡ് കുരുവിള മാത്യു വിപണനോദ്ഘാടനം നിര്‍വഹിച്ചു. ചക്കപ്പഴം (300 ഗ്രാം), കുമ്പിളപ്പം (454 ഗ്രാം), സുഖിയന്‍ (454 ഗ്രാം) എന്നിവയും 454 ഗ്രാം പാക്കുകളില്‍ ഇടിച്ചക്ക തോരന്‍, വാഴച്ചുണ്ട് തോരന്‍, ചേന മെഴുക്കുപുരട്ടി, കാളന്‍, അവിയല്‍, കടലക്കറി എന്നിങ്ങനെ 12 ഉത്പന്നങ്ങളാണ് ആദ്യഘട്ടത്തില്‍ കേരള വിപണിയിലെത്തിയിരിക്കുന്നത്. പ്രിസര്‍വേറ്റീവുകളൊന്നും ചേര്‍ക്കാതെ ബ്ലാസ്റ്റ് ഫ്രീസിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഫ്രീസ് ചെയ്തവയാണ് ഉത്പന്നങ്ങള്‍.

ലക്ഷ്യം 100 കോടിയുടെ വില്പന

അത്യാധുനിക സജ്ജീകരണങ്ങളുള്ള തൊടുപുഴയിലെ നിര്‍മാണ യൂണിറ്റിന് പ്രതിവര്‍ഷം 18 ലക്ഷം കിലോ ഉത്പാദനശേഷിയുണ്ടെന്ന് ശ്രീനാഥ് വിഷ്ണു പറഞ്ഞു. ആദ്യഘട്ടത്തില്‍ കേരളത്തിലെമ്പാടുമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍, തെരഞ്ഞെടുത്ത ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാകുന്ന ഉത്പന്നങ്ങള്‍ ഘട്ടംഘട്ടമായി ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി തുടങ്ങി സംസ്ഥാനത്തിനു പുറത്തും ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ കയറ്റുമതി, ആഭ്യന്തര വിപണി ഉള്‍പ്പെടെ 100 കോടി രൂപയുടെ വിറ്റുവരവ് നേടാനും ലക്ഷ്യമിടുന്നു.

2023ല്‍ ബ്രാഹ്മിന്‍സിനെ വിപ്രോ എന്റര്‍പ്രൈസസ് ഏറ്റെടുത്തിരുന്നു. തുടര്‍ന്നാണ് ബ്രാഹ്മിന്‍സിന് നേതൃത്വം നല്‍കിയ സ്ഥാപകന്‍ വിഷ്ണു നമ്പൂതിരിയുടെ മകന്‍ ശ്രീനാഥ് പരമ്പരാഗത ഉത്പന്നങ്ങള്‍ ഫ്രോസണായി വിപണിലെത്തിക്കുന്ന വിഷ്ണു ഭവന്‍ ബ്രാന്‍ഡിന് തുടക്കമിട്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.vishnubhavan.com

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com