Begin typing your search above and press return to search.
ഐ.ടി റിട്ടേണുകള്‍ 74% പ്രോസസിംഗ് പൂര്‍ത്തിയായി; നിങ്ങളുടെ ഐ.ടി.ആർ പ്രോസസ് ചെയ്തിട്ടില്ലെങ്കിൽ കാരണം ഇതാണ്
ആദായനികുതി റിട്ടേണുകളുടെ (ഐ.ടി.ആർ) 73.71 ശതമാനം പ്രോസസിംഗ് പൂര്‍ത്തിയായി. ആകെ 7,13,00,901 ഐ.ടി.ആറുകളാണ് ഫയല്‍ ചെയ്തിട്ടുളളത്. ഇതില്‍ 5,25,53,097 ഐടിആറുകളുടെ പ്രോസസിംഗ് ആണ് പൂര്‍ത്തിയായിട്ടുളളത്. 2024 ഓഗസ്റ്റ് 22 വരെയുളള കണക്കുകളാണ് ഇത്. 70 ശതമാനം ഇടപാടുകൾ പ്രോസസ് ചെയ്യാൻ ഇന്‍കംടാക്സ് ഡിപ്പാര്‍ട്മെന്റ് എടുത്തത് 20 ദിവസങ്ങളാണ്.
2023 ൽ ഇത്രയും ഐ.ടി.ആര്‍ പ്രോസസ് ചെയ്യാന്‍ എടുത്തത് 11 ദിവസമാണ്. റീഫണ്ട് അഭ്യര്‍ത്ഥിച്ചിട്ടുളളവര്‍ക്ക് പ്രക്രിയ പൂര്‍ത്തിയായ ശേഷം പണം ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുന്നതാണ്.
നിങ്ങളുടെ ഐ.ടി.ആർ പ്രോസസിംഗ് പൂര്‍ത്തിയായില്ലെങ്കില്‍ അര്‍ത്ഥമാക്കുന്നത് ഇതാണ്
പിശകുകളും അപൂർണ്ണമായ വിവരങ്ങളും: പാന്‍ (PAN) വിശദാംശങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടാകുക, ബാങ്ക് വിവരങ്ങൾ തെറ്റാകുക തുടങ്ങിയ പിശകുകളും അപൂർണ്ണമായ വിവരങ്ങള്‍ അല്ലെങ്കിൽ പൊരുത്തക്കേടുകളുളള ഐ.ടി.ആറുകൾ സാധാരണയായി പരിശോധിക്കുന്നതിനായി മാറ്റിവെക്കപ്പെടുന്നതാണ്. ഇത് അവയുടെ പ്രോസസിംഗില്‍ കാലതാമസത്തിന് കാരണമാകുന്നു.
സങ്കീർണ്ണമായ ഐ.ടി.ആര്‍ ഫോമുകൾ: ഐ.ടി.ആര്‍-2, ഐ.ടി.ആര്‍-3 പോലുള്ള ഐ.ടി.ആര്‍ ഫോമുകൾ കൂടുതൽ സങ്കീർണ്ണമാണ്. ബിസിനസ് അല്ലെങ്കിൽ പ്രൊഫഷണൽ വരുമാനം, മൂലധന നേട്ടങ്ങൾ, വിദേശ ആസ്തികൾ എന്നിങ്ങനെ ഒന്നിലധികം വരുമാന സ്രോതസുകളുള്ള വ്യക്തികൾ സമര്‍പ്പിക്കുന്ന ഫോമുകളാണ് ഇവ.
സൂക്ഷ്മപരിശോധന കേസുകൾ: വളരെ അപൂര്‍വമായാണ് സൂക്ഷ്മപരിശോധന കേസുകള്‍ ഉണ്ടാകാറുളളത്.
വലിയ നികുതി റീഫണ്ട് ക്ലെയിമുകൾ: നികുതി റീഫണ്ട് ക്ലെയിം വലിയ തുകയാണെങ്കിൽ ആദായ നികുതി വകുപ്പിന് കൂടുതൽ കർശനമായ പരിശോധനകളും ബാലൻസുകളും നടത്തേണ്ടതുണ്ട്.
സ്വാഭാവികമായി ഉണ്ടാകുന്ന നടപടിക്രമങ്ങളുടെ കാലതാമസം മൂലവും പ്രോസസിംഗ് വൈകാനുളള സാധ്യതകളുണ്ട്.
Next Story
Videos