നികുതി ലാഭിക്കാന്‍ കഴിയുന്ന 5 ചെറിയ നിക്ഷേപ മാര്‍ഗങ്ങള്‍

സാമ്പത്തിക ലക്ഷ്യങ്ങള്‍ പലതുമാകാം. ചിലര്‍ക്ക് മക്കളുടെ വിദ്യാഭ്യാസം, മറ്റു ചിലര്‍ക്ക് വീട്, വാഹനം അങ്ങനെ എന്തുമാകാം. എന്നാല്‍ നിക്ഷേപങ്ങള്‍ ശരിയായ രീതിയില്‍ ക്രമീകരിക്കുന്നതിലൂടെ നികുതി ലാഭിക്കാനുമാകും. ഇതാ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലൂടെ നികുതി ലാഭിക്കാന്‍ കഴിയുന്ന ചെറിയ വരുമാനക്കാര്‍ക്കായുള്ള നിക്ഷേപ മാര്‍ഗങ്ങള്‍.

1.പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF)
ആദായ നികുതി ലാഭിക്കുന്നതിനുള്ള ഏറ്റവും മികച്ച സര്‍ക്കാര്‍ പദ്ധതിയാണ് PPF സ്‌കീം. പ്രതിവര്‍ഷം പിപിഎഫില്‍ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പിപിഎഫിലെ നിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരണ്ടിയും നല്‍കുന്നു. പണം നഷ്ടപ്പെടില്ല. നിലവില്‍ പിപിഎഫിന് 7.1 % ശതമാനം വാര്‍ഷിക പലിശയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ സെക്ഷന്‍ 80 സി പ്രകാരമുള്ള നിക്ഷേപത്തിന് ആദായ നികുതി ഇളവ് ലഭിക്കും
2.നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (NPS)
NPS ഒരു സര്‍ക്കാര്‍ റിട്ടയര്‍മെന്റ് സേവിംഗ്സ് സ്‌കീമാണ്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ഒന്നര ലക്ഷം രൂപയുടെ നികുതിയ്ക്ക് പുറമേ 50,000 രൂപയുടെ ആനുകൂല്യങ്ങളും ഇതുവഴി ലഭിക്കും. NPS- ല്‍ നിക്ഷേപിക്കുന്നതിലൂടെ 2 ലക്ഷം രൂപയുടെ മൊത്തം ആദായ നികുതി ഇളവ് പ്രയോജനപ്പെടുത്താം. പ്രതിമാസം 1000 രൂപ മുതല്‍ നിക്ഷേപം തുടങ്ങാന്‍ സാധിക്കും. 18 നും 65 നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ സ്‌കീമില്‍ അക്കൗണ്ട് തുറക്കാം. 9-12% പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
3. സുകന്യ സമൃദ്ധി യോജന (SSY)
10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ സുകന്യ സമൃദ്ധി യോജനയില്‍ (SSY) ഒരു അക്കൗണ്ട് തുറന്ന് നികുതി ലഭിക്കാന്‍ സാധിക്കും. മോദി സര്‍ക്കാര്‍ ആരംഭിച്ച ചെറുകിട സമ്പാദ്യ പദ്ധതിയാണിത്. പ്രതിവര്‍ഷം പരമാവധി 1.5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഈ പദ്ധതിയില്‍ ആദായനികുതി ഇളവ് ലഭിക്കും. നിലവില്‍ ഈ പദ്ധതിക്ക് 7.6 ശതമാനം വാര്‍ഷിക പലിശയാണ് സര്‍ക്കാര്‍ നല്‍കുന്നത്.
4. സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്‌കീം (എസ്സിഎസ്എസ്)
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള മികച്ച സമ്പാദ്യ പദ്ധതിയാണ് എസ്സിഎസ്എസ്. ഈ സേവിംഗ്സ് അക്കൗണ്ട് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ തുടങ്ങാം. അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയ്ക്ക് 80സി പ്രകാരം ആദായനികുതി ഇളവ് ലഭിക്കും. പ്രതിവര്‍ഷം 1.5 ലക്ഷം രൂപയാണ് ഒരാള്‍ക്ക് ഇതില്‍ നിക്ഷേപിക്കാന്‍ കഴിയുന്നത്. നിലവില്‍, പ്രതിവര്‍ഷം 7.4% പലിശ വ്യവസ്ഥയുണ്ട്.
5.യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ (ULIP)
ഇതൊരു ലൈഫ് ഇന്‍ഷുറന്‍സാണ്. നിക്ഷേപത്തിന് മാത്രമേ നികുതി ലാഭിക്കല്‍ ഇളവ് ലഭിക്കുകയുള്ളു. ULIP ല്‍ 2.5 ലക്ഷം രൂപയില്‍ കൂടുതലുള്ള പ്രീമിയത്തിന് നികുതി ഇളവ് ലഭിക്കില്ല. നിലവിലുള്ള ആദായനികുതി നിയമങ്ങള്‍ അനുസരിച്ച്, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ മെച്യൂരിറ്റി വരുമാനം സെക്ഷന്‍ 10 (10D) പ്രകാരം നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ULIP- കളിലെ ഇന്‍ഷുറന്‍സിന്റെയും നിക്ഷേപത്തിന്റെയും സംയോജനത്തിന് 5 വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവും ലഭിക്കും.


Related Articles

Next Story

Videos

Share it