പോസ്റ്റ്മാൻമാരെ മ്യൂച്വൽ ഫണ്ട് വിതരണക്കാരാകാന്‍ പരിശീലിപ്പിക്കുന്നു, ഇന്ത്യ പോസ്റ്റ് നവീകരിച്ച് മ്യൂച്വൽ ഫണ്ട് നിക്ഷേപം വര്‍ധിപ്പിക്കാന്‍ പദ്ധതി

ജനങ്ങളില്‍ നിക്ഷേപ താല്‍പ്പര്യങ്ങള്‍ വര്‍ധിപ്പിച്ച് മ്യൂച്വൽ ഫണ്ടുകളുടെ വ്യാപ്തി വർദ്ധിപ്പിക്കാന്‍ പദ്ധതിയുടെ ഭാഗമായി സാധിക്കുമെന്നാണ് കരുതുന്നത്
mutual fund distributors, India Post
Published on

നിക്ഷേപക അടിത്തറ വലിയ തോതില്‍ വികസിപ്പിക്കാനുള്ള ദൗത്യത്തിലാണ് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യ (Amfi). ഇതിന്റെ ഭാഗമായി ഇന്ത്യ പോസ്റ്റുമായി സഹകരിക്കാനാണ് ആംഫി ഉദ്ദേശിക്കുന്നത്. നിലവിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ ഏകദേശം 45 ശതമാനം പട്ടണങ്ങളിൽ നിന്നും 65 ശതമാനം മികച്ച 30 നഗരങ്ങളിൽ നിന്നുമാണ്. ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വളർച്ചയ്ക്ക് ഗണ്യമായ സാധ്യതകളുളളതായി അധികൃതര്‍ വിലയിരുത്തുന്നു.

മ്യൂച്വൽ ഫണ്ട് വിതരണക്കാരായി സേവനമനുഷ്ഠിക്കുന്നതിന് ഏകദേശം ഒരു ലക്ഷം പോസ്റ്റ്മാൻമാരെ പരിശീലിപ്പിക്കാൻ ആംഫി ലക്ഷ്യമിടുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ആദ്യ വർഷത്തിനുള്ളിൽ 20,000 പുതിയ വിതരണക്കാരെ ചേർക്കാനാണ് ഉദ്ദേശിക്കുന്നത്. ബിഹാർ, ആന്ധ്രാപ്രദേശ്, ഒഡീഷ, മേഘാലയ എന്നീ നാല് സംസ്ഥാനങ്ങളില്‍ പദ്ധതി വ്യാപകമായി നടപ്പാക്കുന്നതിന് മുമ്പായി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. ഈ സംസ്ഥാനങ്ങളിലെ കോളേജ് വിദ്യാർത്ഥികൾക്കും മ്യൂച്വൽ ഫണ്ട് വിതരണക്കാരായി പരിശീലനം നൽകും.

പോസ്റ്റ് ഓഫീസുകളെ ലാഭ കേന്ദ്രങ്ങളാക്കും

ഇമെയില്‍, മൊബൈല്‍ അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ വികസിച്ചതും സ്വകാര്യ കൊറിയര്‍ കമ്പനികള്‍ കളം നിറഞ്ഞതും ഇന്ത്യ പോസ്റ്റിന് തിരിച്ചടിയായി. ഇന്ത്യ പോസ്റ്റിന്റെ പ്രവർത്തനങ്ങൾ നവീകരിച്ച് ലാഭ കേന്ദ്രങ്ങളാക്കി മാറ്റുകയും പദ്ധതിയുടെ ലക്ഷ്യമാണ്. ബാങ്കുകളിലെ റിലേഷൻഷിപ്പ് മാനേജർമാർക്ക് സമാനമായ റോളുകളായിരിക്കും പോസ്റ്റ്മാൻമാർ ഏറ്റെടുക്കുക. ജനങ്ങളില്‍ നിക്ഷേപ താല്‍പ്പര്യങ്ങള്‍ വര്‍ധിപ്പിച്ച് മ്യൂച്വൽ ഫണ്ടുകളുടെ വ്യാപ്തി വർദ്ധിപ്പിക്കാന്‍ പദ്ധതിയുടെ ഭാഗമായി സാധിക്കുമെന്നാണ് കരുതുന്നത്.

വലിയ വളർച്ചയ്ക്കുള്ള സാധ്യത

മ്യൂച്വൽ ഫണ്ട് മേഖല സമീപ വർഷങ്ങളിൽ ഇന്ത്യയില്‍ ശ്രദ്ധേയമായ വളർച്ചയാണ് കൈവരിച്ചത്. 2019 ലെ 2.1 കോടിയിൽ നിന്ന് 5.6 കോടിയായാണ് നിക്ഷേപകരുടെ എണ്ണം ഉയർന്നത്. ഇന്ത്യയിൽ 80 കോടി ബാങ്ക് അക്കൗണ്ടുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചുളള കാമ്പയിനിലൂടെ ജനങ്ങളില്‍ ഗണ്യമായ അവബോധം വളർത്തിയെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മ്യൂച്വൽ ഫണ്ട് മേഖലയിൽ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തികൾ ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം 21 ശതമാനത്തോളം വരുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ വികസിത രാജ്യങ്ങൾ ഈ കണക്ക് 100 ശതമാനം കവിയുന്നതായി കാണപ്പെടുന്നു. ഇന്ത്യയുടെ മ്യൂച്വൽ ഫണ്ട് വിപണിയിലെ വളർച്ചയ്ക്കുള്ള സാധ്യതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

AMFI to partner with India Post to train one lakh postmen as mutual fund distributors to boost investments in rural and urban areas.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com