ആബ്സല്യൂട്ട് റിട്ടേൺ അർബിറ്റ്രാജ് ഫണ്ട് പ്രഖ്യാപിച്ച് അർഥ ഭാരത് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് IFSC LLP

ഫണ്ടിന് കോർപ്പസ് തുകയുടെ 10 മടങ്ങ് വരെ ലിവറേജ് പ്രയോജനപ്പെടുത്താനാകും
mutual funds
Image courtesy: Canva
Published on

യു.എസ് ഡോളർ അടിസ്ഥാനമാക്കിയുള്ള ആബ്സല്യൂട്ട് റിട്ടേൺ അർബിറ്റ്രാജ് ഫണ്ട് പ്രഖ്യാപിച്ച് ഗിഫ്റ്റ് സിറ്റി ആസ്ഥാനമായുള്ള പ്രമുഖ ഫണ്ട് മാനേജ്മെന്റ് സ്ഥാപനമായ അർഥ ഭാരത് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഐ.എഫ്.എസ്.സി എല്‍.എല്‍.പി. ഈ ഓപ്പൺ-എൻഡഡ് കാറ്റഗറി III ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (AIF) ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലും ലഭ്യമായ ഉയർന്ന ലിക്വിഡിറ്റിയുള്ള ഡെറിവേറ്റീവ് ഇൻസ്ട്രുമെന്റുകളിൽ നിക്ഷേപിക്കും. കാഷ്-ഫ്യൂച്ചേഴ്‌സ്, ഓപ്ഷൻസ്, ഓവർ-ദി-കൗണ്ടർ (OTC) ഡെറിവേറ്റീവ്സ്, നോൺ-ഡെലിവറബിൾ ഫോർവേഡ്‌സ് (NDFs) തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള വിവിധ തരത്തിലുള്ള അർബിറ്റ്രാജ് രീതികൾ ഇതിനായി ഉപയോഗിക്കും.

അർഥ ഭാരത് ആബ്സല്യൂട്ട് റിട്ടേൺ ഫണ്ടിലൂടെ ചരക്കുകൾ, കറൻസികൾ, ഓഹരികൾ തുടങ്ങിയ വിവിധ ആസ്തി വിഭാഗങ്ങളിലെ ഡെറിവേറ്റീവുകളിൽ നിക്ഷേപിച്ച് സ്ഥിരമായ വരുമാനം നൽകുകയാണ് ലക്ഷ്യമെന്ന് IFSC LLP അർഥ ഭാരത് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് മാനേജിംഗ് പാർട്നർ സച്ചിൻ സാവ്രികർ പറഞ്ഞു.

ഫണ്ട് പ്രധാനമായും പ്രവാസി ഇന്ത്യക്കാരെയാണ് (NRI) ലക്ഷ്യമിടുന്നത്. ഇവർക്ക് പദ്ധതിയിൽ നിന്നുള്ള വരുമാനം നികുതിയില്ലാതെ ലഭിക്കും. ഫണ്ടിന് സ്വന്തം കോർപ്പസ് തുകയുടെ 10 മടങ്ങ് വരെ ലിവറേജ് പ്രയോജനപ്പെടുത്താനാകും എന്നതാണ് മറ്റൊരു പ്രത്യേകത. ഇത് റിസ്ക് നിയന്ത്രണത്തോടൊപ്പം ക്യാപിറ്റൽ കാര്യക്ഷമതയും ഉയർന്ന വരുമാന സാധ്യതയും നൽകും. നീയോ ആസറ്റ് മാനേജ്മെന്റ് മുൻ വൈസ് പ്രസിഡന്റ് ആയ മനീഷ് കബ്രയാണ് ഫണ്ടിന് നേതൃത്വം നൽകുന്നത്.

Artha Bharat Investment Managers IFSC LLP announces Absolute Return Arbitrage Fund.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com