Begin typing your search above and press return to search.
കെവൈസി രേഖകള്‍ ഡിസംബര്‍ വരെ അപ്‌ഡേറ്റ് ചെയ്യാം; നിങ്ങളറിയേണ്ട കാര്യങ്ങള്‍
കോവിഡ് പ്രതിസന്ധിയുടെ പഞ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെ കെവൈസി (നോ യുവര്‍ കസ്‌ററമര്‍) രേഖകള്‍ അപ്‌ഡേറ്റ് ചെയ്യേണ്ട തീയതി ഡിസംബര്‍ 31 ആക്കിയുള്ള തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കെ വൈ സി രേഖകള്‍ നല്‍കാത്തവരുടെ അക്കൗണ്ട് മേയ് 31 വരെ മരവിപ്പിക്കുമെന്ന തീരുമാനമാണ് ബാങ്ക് ശാഖകളോട് ആര്‍ബിഐ നിര്‍ദേശിച്ചിരിക്കുന്നത്.
കൂടാതെ നേരിട്ടെത്തിയുള്ള കെ വൈ സി രേഖകള്‍ പുതുക്കല്‍ വേണ്ടതില്ലെന്നും ബാങ്കുകള്‍ക്ക് നിര്‍ദേശമുണ്ട്. കാലാകാലങ്ങളായി ബാങ്കുകള്‍ അക്കൗണ്ടുടമകളുടെ കെ വൈ സി രേഖകള്‍ ആവശ്യപ്പെടാറുണ്ട്. ഇടപാടുകാരുടെ റിസ്‌ക് പ്രൊഫൈല്‍ അനുസരിച്ചാണ് രേഖകള്‍ ഹാജരാക്കാനുള്ള കാലാവധി നിശ്ചയിക്കുന്നത്. വളരെ കുറഞ്ഞ റിസ്‌കിലുള്ള അക്കൗണ്ടുടമകള്‍ 10 വര്‍ഷത്തില്‍ ഒരിക്കല്‍ ഇത് പുതുക്കിയാല്‍ മതിയാകും.
എന്നാല്‍ കൂടിയ റിസ്‌കുള്ളവരോട് രണ്ട് വര്‍ഷത്തിലൊരിക്കല്‍ രേഖ ആവശ്യപ്പെടും. റിസ്‌ക് ഇടത്തരമാണെങ്കില്‍ എട്ട് വര്‍ഷം നല്‍കും. അക്കൗണ്ടിലൂടെ നടത്തുന്ന ഇടപാടുകളുടെ മൂല്യം, ഇടവേള എന്നിവ പരിഗണിച്ചാണ് അക്കൗണ്ടുടമകളുടെ റിസ്‌ക് നിര്‍ണയിക്കുക. സാധാരണക്കാര്‍ക്ക് ഏറ്റവും കുറവ് കാലയളവാണ് ഇത്തരത്തില്‍ റിസ്‌ക് അനാലിസിസ് വഴി വരുക. അതിനാല്‍ സാധാരണക്കാരാകും കെവൈസി പുതുക്കേണ്ടതില്‍ കൂടുതലും.
എങ്ങനെ പുതുക്കാം?
കെവൈസി നേരിട്ട് ഹാജരാക്കാതെ ബാങ്ക് ശാഖകള്‍ക്ക് തപാല്‍ വഴിയോ ഇ മെയില്‍ ആയിട്ടോ എത്തിക്കാം.
ആധാറോ പാന്‍ കാര്‍ഡോ തിരുത്തേണ്ടവര്‍ രേഖകള്‍ സ്‌കാന്‍ ചെയ്ത് ബ്രാഞ്ച് മാനേജരുടെ പേരില്‍ ബാങ്ക് ഇ മെയില്‍ ഐഡിയിലേക്ക് അയക്കാം.
ആധാറോ പാനോ കോപ്പികള്‍ എടുത്ത് ശാഖകളിലേക്ക് അയക്കാനുള്ള സൗകര്യം ഗ്രാമങ്ങളിലുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താം.
അപ്‌ഡേറ്റ് ചെയ്യേണ്ട രേഖകളുടെ കോപ്പികള്‍ ഫോണില്‍ സൂക്ഷിച്ചാല്‍ ബാങ്കിലെ കസ്റ്റമര്‍ കെയറുമായി സംസാരിച്ച് ഓണ്‍ലൈനിലൂടെ അപ്‌ഡേറ്റ് ചെയ്യാം.
അത്യാവശ്യമെങ്കില്‍ മാത്രം ബാങ്ക് ശാഖ സന്ദര്‍ശിക്കുക.
Next Story
Videos