ഈ ബാങ്കുകള്‍ തരും സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ

കൃത്യമായ ഇടവേളകളില്‍ ഉറപ്പുള്ള പലിശ വരുമാനം ലഭിക്കുന്നതോടൊപ്പം എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാം (liquidity) എന്നുള്ള ഉറപ്പും ഉള്ളതിനാല്‍ ധാരാളം പേരാണ് സ്ഥിര നിക്ഷേപം (Fixed Deposits) തെരഞ്ഞെടുക്കുന്നത്. സ്‌മോൾ ഫിനാൻസ് ബാങ്കുകൾ ഉൾപ്പെടെയുള്ള ബാങ്കുകൾ ഈയടുത്തായി സ്ഥിര നിക്ഷേപ പലിശ വർധിപ്പിച്ചിട്ടുമുണ്ട്. ഇതാ 1-2 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശ നിരക്ക് നല്‍കുന്ന ബാങ്കുകള്‍.

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് (ESAF Small Finance Bank)

തൃശൂര്‍ ആസ്ഥാനമായുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആണ് 1-2 വര്‍ഷ കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്നത്. ഒരു വര്‍ഷം ഒരു ദിവസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 8 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.5 ശതമാനമാണ് പലിശ ലഭിക്കും.

കൊട്ടക് മഹീന്ദ്ര ബാങ്ക് (Kotak Mahindra)

കൊട്ടക് മഹീന്ദ്രയും രണ്ട് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുന്നു. എന്നാല്‍ 361 ദിവസം മുതല്‍ 23 മാസത്തില്‍ താഴെയുള്ള കാലാവധി തെരഞ്ഞെടുക്കണം. ഈ കാലാവധിയില്‍ സ്ഥിര നിക്ഷേപത്തില്‍ പണമിടുന്നവര്‍ക്ക് 7.20 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.40 ശതമാനമാണ് സമാന കാലയളവിലെ പലിശ നിരക്ക്.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (IndusInd Bank)

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് മികച്ച പലിശ നിരക്കാണ് പല കാലയളവിലേക്കുമുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. 1-2 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.50 ശതമാനം മുതല്‍ 7.85 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട് ബാങ്ക്. മുതിര്‍ന്ന പൗരന്മാര്‍ക്കാണ് 7.9 ശതമാനം പലിശ ലഭിക്കും.

യെസ് ബാങ്ക് (Yes Bank)

1-2 വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് യെസ് ബാങ്ക് 7.25-7.50 ശതമാനം പലിശ നല്‍കുന്നുണ്ട്.

ആർ.ബി.എൽ ബാങ്ക് (RBL Bank)

ഈ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആർ.ബി.എൽ ബാങ്ക് 7.00-7.80 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.

ഐ.ഡി.എഫ്.സി ബാങ്ക് (IDFC Bank)

1-2 വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് യെസ് ബാങ്ക് സാധാരണ പൗർണന്മാർക്ക് 7.25 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 8 ശതമാനം പലിശയും നല്‍കുന്നു.

എസ്.ബി.ഐ (State Bank of India)

ഒരു വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 6.80 ശതമാനം പലിശയാണ് എസ്.ബി.ഐ വാഗ്ദാനം ചെയ്യുന്നതെങ്കിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.30 ശതമാനം പലിശ നല്‍കുന്നുണ്ട്.

ഫെഡറല്‍ ബാങ്ക് (Federal Bank)

ഈയടുത്താണ് ഫെഡറല്‍ ബാങ്ക് സ്ഥിര നിക്ഷേപ പലിശ ഉയര്‍ത്തിയത്. പുതിയ നിരക്കുകള്‍ അനുസരിച്ച് 1-2 വര്‍ഷത്തിനുള്ളിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.80 ശതമാനമാണ് പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇതേ കാലയളവിലേക്ക് 7.40 പലിശ നിരക്കാണുള്ളത്.


(1-2 വർഷ കാലയളവിലെ നിക്ഷേപങ്ങള്‍ക്ക് 7 ശതമാനമെങ്കിലും പലിശ നല്‍കുന്ന ബാങ്കുകളെ മാത്രമാണ് പരിഗണിച്ചിട്ടുള്ളത്. വെബ്‌സൈറ്റിലും അല്ലാതെയും ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കിയിട്ടുള്ളവരുടെ നിരക്കുകള്‍ മാത്രമാണ് ഇവിടെ നല്‍കിയിട്ടുള്ളത്.)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it