
റിയല്‍ എസ്‌റ്റേറ്റ് വിലകള്‍ താഴ്ന്നുനില്‍ക്കുന്നതിനാല്‍ വീടോ ഫ്‌ളാറ്റോ വാങ്ങാന്‍ ഇത് മികച്ച സമയമാണെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ സ്വപ്‌നഭവനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പലരുടെയും മനസില്‍ നിരവധി ചോദ്യങ്ങളാണ് വരുന്നത്. എത്ര തുക വായ്പ ലഭിക്കും? എന്റെ വരുമാനത്തില്‍ നിന്ന് എത്ര തുക ഇഎംഐ അടയ്ക്കാനായി മാറ്റിവെക്കേണ്ടിവരും? എത്ര ഡൗണ്‍ പേയ്‌മെന്റ് നല്‍കേണ്ടിവരും? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താം.
മാസവരുമാനത്തില്‍
നിന്ന് എത്ര തുക ഇഎംഐക്കായി മാറ്റിവെക്കാനാകും? വായ്പ തരുന്ന
ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇതേക്കുറിച്ച് വ്യക്തമായ
ധാരണയുണ്ട്. സാധാരണഗതിയില്‍ ഭവനവായ്പയുടെ ഇഎംഐ നിങ്ങളുടെ ശമ്പളത്തില്‍
നിന്ന് 40-45 ശതമാനത്തില്‍ നിന്ന് കൂടാതിരിക്കാന്‍ അവര്‍
ഉറപ്പുവരുത്താറുണ്ട്. അതായത് നിങ്ങളുടെ മാസശമ്പളം ഒരു ലക്ഷം രൂപയാണെങ്കില്‍
മാസവരി 40,000-45,000 രൂപയ്ക്ക് ഇടയില്‍ നില്‍ക്കുന്ന രീതിയില്‍ മാത്രമേ
ബാങ്കുകള്‍ വായ്പ അനുവദിക്കാറുള്ളു.
40,000
രൂപ ഇഎംഐ വരണമെങ്കില്‍ എത്ര തുക വായ്പയായി ലഭിക്കും? അത് വായ്പയുടെ
ദൈര്‍ഘ്യം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എട്ടരശതമാനം പലിശയിലാണ്
ഭവനവായ്പ ലഭിക്കുന്നതെങ്കില്‍ താഴെപ്പറയുന്ന തുകയായിരിക്കും ലഭിക്കുന്നത്.
പക്ഷെ എല്ലാവരുടെയും കാര്യത്തില്‍ കൃത്യം 40 ശതമാനം എന്ന കണക്ക് ബാങ്ക് പാലിച്ചില്ലെന്ന് വരാം. നിങ്ങള്‍ മറ്റ് വായ്പകളുള്ള ആളാണെങ്കില്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഏറെ ചെലവുകളുണ്ടാകാമെന്ന് ബാങ്കിന് തോന്നിയാല്‍ ലഭിക്കുന്ന വായ്പയും കുറയാം.
ഇനി നിങ്ങളുടെ
പരിധി ഉയര്‍ത്തണമെങ്കില്‍ നിങ്ങളുടെ ജീവിത പങ്കാളിക്കും
വരുമാനമുണ്ടെങ്കില്‍ ഒന്നിച്ച് വായ്പയെടുത്താല്‍ നിങ്ങളുടെ രണ്ടുപേരുടെയും
വരുമാനം കണക്കാക്കി അതിന്റെ 40-45 ശതമാനത്തോളം വായ്പ ബാങ്കുകള്‍ തരും.
അതായത് ഭാര്യക്കും ഭര്‍ത്താവിനും കൂടി രണ്ട് ലക്ഷം രൂപ വരുമാനമുണ്ടെങ്കില്‍
80,000 രൂപ ഇഎംഐ വരുന്ന രീതിയിലുള്ള വായ്പ ബാങ്ക് തന്നേക്കാം.
നിങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്ന വീടിന്റെ അല്ലെങ്കില്‍ ഫ്‌ളാറ്റിന്റെ വിലയുടെ 80 ശതമാനം വരെയാണ് സാധാരണഗതിയില്‍ വായ്പ ലഭിക്കുന്നത്. 15-20 ശതമാനം ഡൗണ്‍ പേയ്‌മെന്റ് സ്വന്തം കൈയില്‍ നിന്ന് കണ്ടെത്തേണ്ടിവരും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine