''ചെറിയ ചെലവുകള്‍ പോലും അവഗണിക്കരുത്, ചെറിയൊരു ചോര്‍ച്ച പോലും'' സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് ഫ്രാങ്ക്‌ളിന്‍ പറഞ്ഞത്...

ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍. അമേരിക്കയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ മാത്രമല്ല, ലോകം കണ്ട ബഹുമുഖ പ്രതിഭകളിലൊരാള്‍. എഴുത്തുകാരന്‍, ശാസ്ത്രജ്ഞന്‍, രാഷ്ട്രീയ നേതാവ്... പല വിധത്തില്‍ അദ്ദേഹം കഴിവു തെളിയിച്ചു. ലളിതമായ ജീവിതവും സാമ്പത്തിക നിയന്ത്രണവും പ്രോത്‌സാഹിപ്പിച്ച ചിന്തകന്‍ കൂടിയായിരുന്നു ഫ്രാങ്ക്‌ലിന്‍
''ചെറിയ ചെലവുകള്‍ പോലും അവഗണിക്കരുത്, ചെറിയൊരു ചോര്‍ച്ച പോലും'' സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് ഫ്രാങ്ക്‌ളിന്‍ പറഞ്ഞത്...
Published on

ചെറിയ ചോര്‍ച്ച പോലും കപ്പല്‍ മുക്കും. ചെറിയ ചെലവുകള്‍ പോലും നിയന്ത്രിക്കാതെ വിട്ടാല്‍ അത് വലിയ സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് നയിക്കാം. ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ ആ വിശ്വാസക്കാരനായിരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രതയും നിയന്ത്രണവും അത്യാവശ്യമാണ് എന്നതാണ് അതിലെ സന്ദേശം.

ചെറിയ ചെലവുകള്‍ ഒരൊറ്റത്തവണ വലിയ പ്രശ്‌നം സൃഷ്ടിക്കില്ലെങ്കിലും, സ്ഥിരമായി തുടരുമ്പോള്‍ അതിന്റെ ബാധ്യത കൂടും. അതുകൊണ്ട് തന്നെ ബജറ്റിംഗ്, സാമ്പത്തിക നിയന്ത്രണം എന്നിവ അനിവാര്യമാണ്. ഒരുപക്ഷേ നാം ഈ ചെലവുകള്‍ ''ചെറുതാണ്'' എന്ന് കരുതി അവഗണിക്കാം. എന്നാല്‍ കാലക്രമേണ അത് വലിയ സാമ്പത്തിക ചോര്‍ച്ചയായി മാറും.

ശക്തമായ സന്ദേശങ്ങള്‍

ജീവിത മൂല്യങ്ങള്‍, സമയ നിയന്ത്രണം, ശീലങ്ങള്‍, വിജയം എന്നിവയെക്കുറിച്ചും ശക്തമായ സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍. അതില്‍ ചിലത്:

  • നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്നവര്‍ ആരോഗ്യവും സമ്പത്തും ജ്ഞാനവും നേടും.

  • സമയം നശിപ്പിക്കരുത്; അതാണ് ജീവിതത്തിന്റെ അടിസ്ഥാനം.

  • സത്യസന്ധനായ സുഹൃത്താണ് ഏറ്റവും വിലപ്പെട്ട സ്വത്ത്.

  • സ്വന്തം ദുശീലങ്ങളെ അതിജയിക്കുന്നവനാണ് ശക്തന്‍.

  • കുറച്ച് സംസാരിക്കുക, കൂടുതല്‍ പ്രവര്‍ത്തിക്കുക.

  • വാക്കിനേക്കാള്‍ മികച്ചത് പ്രവൃത്തി.

  • ജീവിതം എളുപ്പമാകാന്‍ ചെയ്യേണ്ടത് ചെയ്യുക; ഇഷ്ടമുള്ളത് മാത്രം ചെയ്താല്‍ പോരാ.

  • കളഞ്ഞ സമയം തിരികെ ലഭിക്കില്ല.

  • കൂടുതല്‍ ജീവിക്കണമെങ്കില്‍ കുറച്ചു ഭക്ഷിക്കുക.

അറിയാതെ വളരുന്ന ശത്രു

നമ്മള്‍ സാധാരണ അവഗണിക്കുന്ന ചെറിയ ചെലവുകളാണ് പിന്നീട് വലിയ സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. കാപ്പി, ഓണ്‍ലൈന്‍ സബ്സ്‌ക്രിപ്ഷന്‍, ഷോപ്പിംഗ് - ഇവയെല്ലാം ഒറ്റത്തവണ വലിയ തുകയാകില്ല. പക്ഷേ, മാസങ്ങളാവുമ്പോള്‍ അത് നമ്മുടെ സാമ്പത്തിക നിലയെ തന്നെ ബാധിക്കും. അതായത്, ചെറിയ ചെലവുകള്‍, അറിയാതെ വളരുന്ന ശത്രുവാണ്. ഒരു ദിവസം 100 രൂപ ചെലവഴിക്കുന്നത് വലിയ കാര്യമല്ലെന്ന് തോന്നാം. എന്നാല്‍ അത് മാസത്തില്‍ 3,000 ആയി മാറും. വര്‍ഷത്തില്‍ 36,000. 'നഷ്ടം ഒരുമിച്ച് വരില്ല, ചെറിയ ചോര്‍ച്ചകളായി തുടങ്ങും'' -ഫ്രാങ്ക്‌ലിന്‍ പറഞ്ഞു.

ഫ്രാങ്ക്‌ലിന്റെ ഈ ഒരു വാചകം തന്നെ ഒരു ഫിനാന്‍ഷ്യല്‍ പ്ലാനിങ് ഗൈഡായി ഉപയോഗിക്കാം. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങള്‍: ദിവസേന ചെലവുകള്‍ ട്രാക്ക് ചെയ്യുക. ആവശ്യമില്ലാത്ത സബ്സ്‌ക്രിപ്ഷനുകള്‍ ഒഴിവാക്കുക. ചെറിയ ചെലവുകള്‍ക്കും ബജറ്റ് നിര്‍ണ്ണയിക്കുക. ഒന്നും ചെറുതല്ല എന്ന് മനസ്സിലാക്കുക. ഇത്രയും ചെയ്താല്‍ വലിയ മാറ്റം നിങ്ങള്‍ക്ക് കാണാം. വലിയ വരുമാനം ഇല്ലാതിരുന്നാലും സമ്പാദ്യം വര്‍ധിക്കും. പണം സമ്പാദിക്കുന്നത് പ്രധാനമാണ്, പക്ഷേ അത് സംരക്ഷിക്കുന്നത് അതിലും പ്രധാനമാണ് -ഫ്രാങ്ക്‌ലിന്‍ അങ്ങനെ വിശ്വസിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com