മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച വരുമാനം നേടാം; എളുപ്പത്തില്‍ തുടങ്ങാവുന്ന നിക്ഷേപ മാര്‍ഗങ്ങളിതാ
നിക്ഷേപ മാര്‍ഗങ്ങളുടെ പലിശ നിരക്കുകള്‍ കുറച്ചെങ്കിലും റിട്ടയര്‍മെന്റിനുശേഷം സ്ഥിര ആദായം നേടാന്‍ സഹായിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കാം. എളുപ്പം തുടങ്ങാവുന്ന ഈ നിക്ഷേപങ്ങള്‍ ചെറു തുകകളായി നിക്ഷേപിച്ച് ആദായം നേടാന്‍ മുതിര്‍ന്ന പൗരന്മാരെ സഹായിക്കും. മുതിന്ന പൗരന്മാര്‍ക്കായുള്ള സ്ഥിര നിക്ഷേപ പദ്ധതി 6.2 ശതമാനം പലിശ നിരക്കു വരെ വാഗ്ദാനം ചെയ്യുന്നു. മറ്റ് നിക്ഷേപ മാര്‍ഗങ്ങളായ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമുള്‍പ്പെയുള്‍പ്പെടെയുള്ളവയെക്കുറിച്ച് വിശദമായി അറിയാം.
സീനിയര്‍ സിറ്റിസണ്‍സ് ഫിക്‌സഡ് ഡിപ്പോസിറ്റ്
മാസത്തിലും പാദവാര്‍ഷിക അര്‍ധ വാര്‍ഷിക, വാര്‍ഷിക നിരക്കില്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും ആദായം കൈപ്പറ്റാന്‍ സാധിക്കും. എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി തുടങ്ങിയ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി 5 വര്‍ഷത്തേക്കും അതിന് മുകളിലുമുള്ള കാലയളവിലേക്കുമായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 6.2 ശതമാനം വരെയാണ് പലിശ നിരക്കുകള്‍.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്‌കീം (എസ് എസ് സി)
സര്‍ക്കാറിന്റെ പരിരക്ഷയുള്ള നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്‌കീം. നിലവില്‍ 7.40 ശതമാനം പലിശ നിരക്കാണ് പദ്ധതിയില്‍ വാഗ്ദാനം ചെയ്യുന്നത്. 5 വര്‍ഷത്തേക്കാണ് നിക്ഷേപ കാലാവധി. താല്‍പര്യമുള്ളവര്‍ക്ക് വീണ്ടും 3 വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലാവധി ഉയര്‍ക്കുവാന്‍ സാധിക്കും. പദ്ധതിയില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന പരമാവധി തുക 15 ലക്ഷം രൂപയാണ്. ഉയര്‍ന്ന പലിശ നിരക്കുംം സ്ഥിരമായ വരുമാനവും ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് ഈ പദ്ധതി അനുയോജ്യമാണ്. വകുപ്പ് 80സി അനുസരിച്ചുള്ള നികുതിയിളവിനും നിക്ഷേപം അര്‍ഹമാണ്.
പ്രധാന്‍ മന്ത്രി വയ വന്ദന യോജന
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) നടപ്പാക്കിയിട്ടുള്ള പദ്ധതിയാണിത്. 2023 മാര്‍ച്ച് 31 പ്രധാന്‍ മന്ത്രി വയ വന്ദന യോജന പദ്ധതി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നിലവില്‍ 7.40 ശതമാനമാണ് പദ്ധതിയില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. പ്രതിമാസ നിരക്കില്‍ പലിശ ലഭിക്കും. 10 വര്‍ഷത്തേക്കാണ് നിക്ഷേപത്തിന്റെ കാലാവധി.
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീം
പോസ്റ്റ് ഓഫീസിലൂടെ 500 രൂപ മുതല്‍ ഈ പദ്ധതിയില്‍ നിക്ഷേപിക്കാം. 5 വര്‍ഷമാണ് ഈ വരുമാന പദ്ധതിയുടെ കാലാവധി. നിക്ഷേപ കാലാവധി വരെ പലിശ നിരക്കും സ്ഥിരമായി തുടരും. നിലവിലുള്ള പലിശ നിരക്ക് 6.6 ശതമാനമാണ്.