

ആദായനികുതി നടപടികൾ കൂടുതൽ ലളിതവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) പുതിയ വെബ്‌സൈറ്റായ 'കർ സാഥി' (Kar Saathi) പുറത്തിറക്കി. ആദായനികുതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരിടത്ത് കേന്ദ്രീകരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഈ വെബ്‌സൈറ്റിലെ ഏറ്റവും വലിയ ആകർഷണം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന 'കർ സാഥി' ചാറ്റ്ബോട്ടാണ്. നികുതിദായകർക്ക് അവരുടെ സംശയങ്ങൾക്ക് 24 മണിക്കൂറും ഈ ചാറ്റ്ബോട്ട് വഴി സഹായം ലഭിക്കും. നികുതി സമർപ്പിക്കുന്നത് കൂടുതൽ വേഗത്തിലാക്കാനും എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാനും പുതിയ വെബ്‌സൈറ്റ് സഹായിക്കുന്നു.
പ്രാരംഭ് പദ്ധതി: പുതിയ ആദായനികുതി നിയമം (Income Tax Act, 2025) സുഗമമായി നടപ്പിലാക്കുന്നതിനായുള്ള 'പ്രാരംഭ്' (PRARAMBH) എന്ന സംരംഭത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഇതിലൂടെ നികുതി നിയമങ്ങളിലെ സങ്കീർണതകൾ ഒഴിവാക്കാൻ അധികൃതര്‍ ശ്രമിക്കുന്നു.
നികുതി നിയമങ്ങളുടെ എണ്ണം 510 ൽ നിന്ന് 333 ആയി കുറച്ചു. ഫോമുകളുടെ എണ്ണത്തിൽ 52 ശതമാനത്തിന്റെ കുറവ് വരുത്തി (399-ൽ നിന്ന് 190). നികുതിദായകര്‍ ഇടപാടുകളിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ഒഴിവാക്കി. നികുതിദായകരെ സഹായിക്കാനായി 2,200-ലധികം ചോദ്യോത്തരങ്ങളും (FAQs) 186 ഫോമുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. നികുതി ഭരണസംവിധാനത്തെ കൂടുതൽ ജനസൗഹൃദവും സുതാര്യവുമാക്കാനാണ് സിബിഡിടി ഇതിലൂടെ ലക്ഷ്യമിടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine