ഉയർന്ന TDS/TCS നിരക്കുകൾ നേരിടുന്ന നികുതിദായകര്‍ക്ക് ആശ്വാസം, പാൻ ആധാറുമായി ബന്ധിപ്പിക്കല്‍ മാനദണ്ഡങ്ങളിൽ ഇളവ്

നികുതിദായകര്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ടിഡിഎസ്/ടിസിഎസ് അഡ്മിനിസ്ട്രേഷൻ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്
income tax
Image courtesy: Canva
Published on

പാൻ പ്രവർത്തനരഹിതമായിരുന്നതിനാൽ ടിഡിഎസ്/ടിസിഎസ് കിഴിവുകളുമായി ബന്ധപ്പെട്ട വീഴ്ചകൾക്കുള്ള നോട്ടീസുകൾ സംബന്ധിച്ച പരാതികൾ നികുതിദായകർ ഉന്നയിക്കുന്നത് വ്യാപകമായിരിക്കുകയാണ്. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ 2023 ജൂലൈ 1 മുതലാണ് പ്രവർത്തനരഹിതമാക്കിയിരിക്കുന്നത്. പിന്നീട് ഇത് 2024 മെയ് 31 വരെ നീട്ടിയിരുന്നു. പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായനികുതി നിയമത്തിലെ സെക്ഷൻ 206AA, 206CC എന്നിവ പ്രകാരം ഉയർന്ന TDS/TCS നിരക്കുകൾക്ക് കാരണമാകും.

1962 ലെ ആദായനികുതി നിയമങ്ങളിലെ ചട്ടം 114AAA പ്രകാരം പെർമനന്റ് അക്കൗണ്ട് നമ്പർ (PAN) പ്രവർത്തനരഹിതമാകുന്നതിന്റെ പിഴകളെക്കുറിച്ചുള്ള മാർഗനിർദ്ദേശങ്ങൾ പരിഷ്കരിച്ച് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) സർക്കുലർ പുറപ്പെടുവിച്ചു. TDS/TCS പിരിച്ചെടുക്കൽ നോട്ടീസുകൾ നേരിടുന്ന നികുതിദായകര്‍ക്ക് ആശ്വാസം നൽകുന്നതാണ് നീക്കം.

ഈ ആശങ്കകൾ പരിഹരിക്കുന്നതിനായി താഴെപ്പറയുന്ന സാഹചര്യങ്ങളിൽ 206AA/206CC വകുപ്പുകൾ പ്രകാരം ഉയർന്ന TDS/TCS നിരക്കുകൾക്ക് നികുതിദായകര്‍ ബാധ്യസ്ഥരല്ലെന്ന് സി.ബി.ഡി.ടി വ്യക്തമാക്കിയിരിക്കുകയാണ്.

  • 2025 സെപ്റ്റംബർ 30 നോ അതിനുമുമ്പോ പാൻ ആധാറുമായി ബന്ധിപ്പിച്ച് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടാകണം. 2024 ഏപ്രിൽ 1 നും 2025 ജൂലൈ 31 നും ഇടയിൽ നടത്തിയ ഇടപാടുകള്‍ക്കാണ് ഇത് ബാധകം.

  • 2025 ഓഗസ്റ്റ് 1 നോ അതിനുശേഷമോ നടത്തിയ പേയ്‌മെന്റുകൾക്കോ ക്രെഡിറ്റുകൾക്കോ. ഇടപാട് നടന്ന മാസാവസാനം മുതൽ രണ്ട് മാസത്തിനുള്ളിൽ പാൻ പ്രവർത്തനക്ഷമമാക്കിയതാണെങ്കില്‍.

ഇത്തരം സന്ദർഭങ്ങളിൽ ആദായനികുതി നിയമത്തിലെ അദ്ധ്യായം XVII-B, XVII-BB എന്നിവയിലെ മറ്റ് വ്യവസ്ഥകൾ പ്രകാരമുള്ള TDS/TCS കിഴിവ്, ശേഖരണ നിയമങ്ങൾ തുടർന്നും ബാധകമായിരിക്കും.

പാൻ-ആധാർ ബന്ധിപ്പിക്കുന്നത് പുരോഗമിക്കുന്നതിനിടയില്‍ നികുതിദായകര്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ടിഡിഎസ്/ടിസിഎസ് അഡ്മിനിസ്ട്രേഷൻ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

CBDT on PAN-Aadhaar linkage, offering relief from higher TDS/TCS rates for taxpayers.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com