

പേഴ്സണല്‍ ലോണുകള്‍ എടുക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെങ്കിലോ ഒരു ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കിലോ നിങ്ങള്‍ ക്രെഡിറ്റ് സ്കോർ നിശ്ചിത ഇടവേളകളില്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കുന്നത് നല്ലതാണ്. ഇടയ്ക്കിടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കേണ്ടതിന്റെ പ്രധാന കാരണങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
പലിശ നിരക്ക്: നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർന്നതായിരിക്കുമ്പോൾ, വായ്പകളില്‍ കുറഞ്ഞ പലിശ നിരക്കിന് നിങ്ങൾക്ക് ധനകാര്യ സ്ഥാപനങ്ങളുമായി വിലപേശാം. അതേസമയം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവായിരിക്കുമ്പോൾ ഉയർന്ന പലിശ നിരക്ക് നിങ്ങൾക്ക് നല്‍കേണ്ടതായി വന്നേക്കാം.
പിശക് കണ്ടെത്തുക: നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ ഒരു തെറ്റ് കണ്ടെത്തിയാൽ, തെറ്റ് തിരുത്താൻ നിങ്ങൾക്ക് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയെ സമീപിക്കാവുന്നതാണ്.
സ്കോർ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ: ക്രെഡിറ്റ് സ്കോർ പതിവായി പരിശോധിച്ച് സ്കോർ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാം. വ്യത്യസ്ത വായ്പകളുടെ മിശ്രിതം ക്രിയാത്മകമായി സ്വീകരിക്കുകയോ ക്രെഡിറ്റ് ഉപയോഗ അനുപാതം കുറയ്ക്കുകയോ പോലുള്ള നടപടികൾ ഇത്തരത്തില്‍ സ്വീകരിക്കാം. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പതിവായി പരിശോധിച്ചുകൊണ്ട് മാത്രമേ നിങ്ങൾക്ക് ഈ കാര്യങ്ങൾ പഠിക്കാൻ കഴിയൂ.
തട്ടിപ്പുണ്ടെങ്കില്‍ കണ്ടെത്താം: ആരെങ്കിലും നിങ്ങളുടെ രേഖകൾ ഉപയോഗിച്ച്, നിങ്ങള്‍ അറിയാതെ ഒരു ലോണോ ക്രെഡിറ്റ് കാര്‍ഡോ എടുത്തിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ പ്രതിഫലിക്കും. വാർഷിക പരിശോധന അത്തരം ഏതൊരു തട്ടിപ്പും എത്രയും വേഗം കണ്ടെത്താനും അതിൽ നടപടിയെടുക്കാനും നിങ്ങളെ സഹായിക്കും.
സ്ഥാനം അറിയാം: വായ്പകളോ ക്രെഡിറ്റ് കാർഡുകളോ നേടാനുള്ള നിങ്ങളുടെ അര്‍ഹത ക്രെഡിറ്റ് സ്കോറിനെ ആശ്രയിച്ചാണ് ഉളളത്. സ്കോർ പരിശോധിക്കുമ്പോൾ നിങ്ങളുടെ സ്കോർ മികച്ചതാണോ, ശരാശരിയാണോ അതോ മോശമാണോ എന്ന് നിങ്ങൾക്ക് കണ്ടെത്താൻ കഴിയും.
സാമ്പത്തിക ആസൂത്രണത്തിനുളള സഹായങ്ങൾ: ക്രെഡിറ്റ് വർദ്ധിപ്പിക്കാനോ നന്നാക്കാനോ നിങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിൽ, പതിവായി ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കുന്നത് നിങ്ങളുടെ പുരോഗതി ട്രാക്ക് ചെയ്യാൻ സഹായിക്കും. നിങ്ങളുടെ സാമ്പത്തിക ശീലങ്ങൾ നിങ്ങളുടെ സ്‌കോറിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഒരു ഉൾക്കാഴ്ച നൽകാന്‍ ഇത് നിങ്ങളെ സഹായിക്കും.
സോഫ്റ്റ് എൻക്വയറി: ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നത് സ്കോർ നഷ്ടപ്പെടുന്നതിലേക്ക് നയിക്കുമെന്ന് പൊതുവെ ഒരു ധാരണയുണ്ട്. എന്നാല്‍ ഇത് തീര്‍ത്തും ശരിയല്ല. സ്കോർ പരിശോധിക്കുന്ന ഉപയോക്താക്കളുടെ അന്വേഷണങ്ങളെ സോഫ്റ്റ് എൻക്വയറി എന്നാണ് പറയുക. ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കാത്തതാണ് സോഫ്റ്റ് എൻക്വയറികള്‍.
Why checking your credit score at least once a year is crucial for financial health and fraud prevention.
Read DhanamOnline in English
Subscribe to Dhanam Magazine