ശരിയായ പേഴ്സണല്‍ ലോണ്‍ കാലാവധി എങ്ങനെ തിരഞ്ഞെടുക്കാം? ഈ വലിയ തെറ്റുകൾ ഒഴിവാക്കുക

തിരഞ്ഞെടുത്ത കാലാവധി ആവശ്യമുള്ളതിനേക്കാൾ കുറവാണെങ്കിൽ ഉയർന്ന ഇഎംഐ നല്‍കേണ്ടതായി വരും
indian rupee
Image courtesy: Canva
Published on

പേഴ്സണല്‍ ലോണ്‍ എടുക്കുമ്പോൾ ഏറ്റവും അനുയോജ്യമായ കാലാവധി തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. ആവശ്യമുള്ളതിനേക്കാൾ കൂടുതലാണ് തിരഞ്ഞെടുത്ത കാലാവധി എങ്കില്‍ ലോണ്‍ എടുക്കുന്നവര്‍ കൂടുതൽ പലിശ നൽകേണ്ടതായി വരും. അതേസമയം തിരഞ്ഞെടുത്ത കാലാവധി ആവശ്യമുള്ളതിനേക്കാൾ കുറവാണെങ്കിൽ ഉയർന്ന ഇഎംഐ നല്‍കേണ്ടതായി വരും. ഇത് ലോണ്‍ എടുക്കുന്നവര്‍ക്ക് പ്രതിമാസ ധന വിനിയോഗത്തില്‍ സമ്മർദ്ദം ചെലുത്തുന്നതും പ്രതിമാസ ബജറ്റിനെ തടസപ്പെടുത്തുന്നതുമാണ്.

പേഴ്സണല്‍ ലോണിന്റെ കാലാവധി തിരഞ്ഞെടുക്കുമ്പോൾ ലോണ്‍ എടുക്കുന്നവര്‍ ഒഴിവാക്കേണ്ട തെറ്റുകൾ എന്തൊക്കെയാണെന്നും ഒപ്റ്റിമൽ കാലാവധി എങ്ങനെ തിരഞ്ഞെടുക്കാമെന്നുമാണ് ഇവിടെ പരിശോധിക്കുന്നത്.

വായ്പ തിരിച്ചടയ്ക്കുന്നതിനായി ധനകാര്യ സ്ഥാപനങ്ങളില്‍ പ്രതിമാസ ഇ.എം.ഐ കൾ അടയ്ക്കുന്ന കാലയളവാണ് വായ്പാ കാലാവധി. സാധാരണയായി വ്യക്തിഗത വായ്പാ കാലാവധി ആറ് മാസം മുതൽ അഞ്ച് വർഷം വരെയാണ്. എന്നിരുന്നാലും ചില ധനകാര്യ സ്ഥാപനങ്ങൾ മുകളിൽ സൂചിപ്പിച്ച പരിധിയേക്കാൾ കുറഞ്ഞതോ ഉയർന്നതോ ആയ കാലാവധി വാഗ്ദാനം ചെയ്തേക്കാം. വായ്പ തുക, പലിശ നിരക്ക്, തിരഞ്ഞെടുത്ത കാലാവധി എന്നിവയെ അടിസ്ഥാനമാക്കിയാണ് ധനകാര്യ സ്ഥാപനങ്ങള്‍ ഇ.എം.ഐ കണക്കാക്കുന്നത്.

കാലാവധി തിരഞ്ഞെടുക്കുമ്പോൾ ഒഴിവാക്കേണ്ട തെറ്റുകൾ

ഉയർന്ന കാലാവധി തിരഞ്ഞെടുക്കൽ: ലോണ്‍ എടുക്കുന്നവര്‍ ആവശ്യമുള്ളതിലും കൂടുതൽ കാലാവധി തിരഞ്ഞെടുക്കുമ്പോൾ ഇ.എം.ഐ കുറവായിരിക്കും. എന്നാല്‍ വായ്പാ കാലാവധി കൂടുന്നതിനനുസരിച്ച് ലോണ്‍ എടുക്കുന്നവര്‍ക്ക് കൂടുതൽ പലിശ നൽകേണ്ടതായി വരും.

കുറഞ്ഞ കാലാവധി തിരഞ്ഞെടുക്കൽ: കുറഞ്ഞ കാലാവധി ഉയർന്ന ഇ.എം.ഐ ക്ക് കാരണമാകും. കൃത്യമായ ആസൂത്രണമില്ലെങ്കിൽ ഉയർന്ന ഇ.എം.ഐ വായ്പ എടുക്കുന്നവരുടെ പ്രതിമാസ ചെലവുകൾ വലിയ തോതില്‍ വര്‍ധിപ്പിക്കുന്നതാണ്.

പ്രതിമാസ ബജറ്റ് പരിഗണിക്കുന്നില്ല: പേഴ്സണല്‍ ലോണ്‍ കാലാവധി തിരഞ്ഞെടുക്കുമ്പോൾ ലോണ്‍ എടുക്കുന്നവര്‍ പ്രതിമാസ ബജറ്റിൽ ഇ.എം.ഐ ഉൾപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കേണ്ടതാണ്. ഇ.എം.ഐ അടച്ചതിന് ശേഷം ലോണ്‍ എടുക്കുന്നവരുടെ പക്കൽ ആവശ്യത്തിന് പണമില്ലാത്ത അവസ്ഥ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് സൃഷ്ടിക്കുക. വ്യക്തിഗത വായ്പാ കാലാവധി തിരഞ്ഞെടുക്കുന്നതിന് മുമ്പായി ലോണ്‍ വാങ്ങുന്നയാൾ അവരുടെ പ്രതിമാസ ബജറ്റ് പരിശോധിക്കേണ്ടതാണ്. ഇ.എം.ഐ പേയ്‌മെന്റ് നല്‍കുന്നതിന് ആവശ്യമായ പണലഭ്യതയെക്കുറിച്ച് ഒരു ഉൾക്കാഴ്ച ലഭിക്കാന്‍ ബജറ്റ് ശ്രദ്ധയോടെ പഠിക്കുന്നത് സഹായിക്കും.

ചിലര്‍ ലോണ്‍ തുക ഭാഗിക പ്രീപേയ്‌മെന്റ് നടത്തുന്നതിനോ മിച്ചമുളള മുഴുവൻ ലോണും ഫോർക്ലോസ് ചെയ്യാനോ താൽപ്പര്യപ്പെട്ടേക്കാം. മിക്ക ബാങ്കുകളും ഭാഗിക പ്രീപേയ്‌മെന്റിനും ഫോർക്ലോഷറിനും ഫീസ് ഈടാക്കുന്നുണ്ട്. അതിനാല്‍ ഫീസ് ഒഴിവാക്കുന്നതോ കുറഞ്ഞ ഫീസ് ഉള്ളതോ ആയ ധനകാര്യ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

Choosing the right personal loan tenure is crucial to avoid financial stress—avoid these common mistakes.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com