

വീട് വാടക അലവൻസ് (HRA) ക്ലെയിം ചെയ്യാന്‍ സാധിക്കുക എന്നത് ഉദ്യോഗസ്ഥരായവരുടെ പ്രധാന ആശ്വാസങ്ങളില്‍ ഒന്നാണ്. പുതിയ നികുതി വ്യവസ്ഥയിൽ ഈ ഇളവ് ലഭ്യമല്ല എന്ന കാര്യം ശ്രദ്ധിക്കുക. എന്നാല്‍ പഴയ നികുതി വ്യവസ്ഥയില്‍ എച്ച്.ആര്‍.എ ഇളവ് ക്ലെയിം ചെയ്യാന്‍ സാധിക്കുന്നതാണ്.
പഴയ നികുതി വ്യവസ്ഥയിൽ, ശമ്പളക്കാരായ വ്യക്തികൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 10(13A) പ്രകാരമാണ് HRA ഒഴിവാക്കപ്പെട്ടിട്ടുളളത്.
വീട്ടുവാടക അലവൻസുമായി ബന്ധപ്പെട്ട് നികുതിദായകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
നിങ്ങളുടെ വീട്ടുടമസ്ഥനുമായി ഒരു വാടക കരാറിൽ ഒപ്പിടുന്നുവെന്ന് ഉറപ്പാക്കുകയാണ് ഒന്നാമത്തെ കാര്യം. വീട്ടുടമസ്ഥന്റെ പെർമനന്റ് അക്കൗണ്ട് നമ്പർ (PAN) ആവശ്യപ്പെടുക. മൂന്നാമതായി, പണമായി നൽകുന്നതിനു പകരം ബാങ്ക് ട്രാൻസ്ഫർ വഴി വാടക അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പ്രതിമാസം 50,000 രൂപയില്‍ കൂടുതൽ വാടക നൽകുമ്പോൾ പ്രാബല്യത്തിൽ വരുന്ന സെക്ഷൻ 194IB പ്രകാരം TDS കുറയ്ക്കാന്‍ ശ്രദ്ധിക്കുക. പഴയ നികുതി വ്യവസ്ഥ പ്രകാരം, നികുതിദായകർക്ക് അതേ വർഷം തന്നെ ഭവന വായ്പയുടെ പലിശയ്‌ക്കൊപ്പം എച്ച്ആർഎയ്ക്കും ഇളവ് അവകാശപ്പെടാവുന്നതാണ്.
ശമ്പളക്കാരായവര്‍ ഉയർന്ന വാടക നൽകുന്നുണ്ടെങ്കിൽ, പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
ആദായനികുതി ഇന്ത്യയുടെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വീട് വാടക അലവൻസ് കാൽക്കുലേറ്റർ ഉപയോഗിക്കാം. ഈ വെബ്സൈറ്റിലേക്ക് പോകുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. അടിസ്ഥാന ശമ്പളം, ക്ഷാമബത്ത (DA), കമ്മീഷൻ, ലഭിച്ച HRA, നൽകിയ വാടക തുടങ്ങിയ ചില വിശദാംശങ്ങൾ ഇവിടെ നൽകേണ്ടതുണ്ട്. മെട്രോ നഗരത്തിലാണോ താമസിക്കുന്നത് എന്ന കാര്യവും പരിശോധിക്കുക.
തുടര്‍ന്ന്, കാൽക്കുലേറ്റർ വീട്ടു വാടക അലവൻസിലെ ഇളവും നികുതി നൽകേണ്ട വീട്ടു വാടക അലവൻസും അറിയിക്കുന്നതാണ്.
HRA ഇളവ് കണക്കാക്കുന്നത് ഒരു ഫോർമുല പ്രകാരമാണ്.
ലഭിച്ച HRA, ശമ്പളത്തിന്റെ 50 ശതമാനം അല്ലെങ്കിൽ 40 ശതമാനം (നിങ്ങൾ ഒരു മെട്രോ നഗരത്തിലാണോ താമസിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി), ശമ്പളത്തിന്റെ 10 ശതമാനത്തിൽ കൂടുതൽ വാടക നൽകിയാൽ ലഭിക്കുന്ന അധിക തുക (ഇവിടെ 'ശമ്പളം' എന്നത് അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർന്നതാണ്). ഇവയില്‍ ഏറ്റവും കുറഞ്ഞതാണ് ഇളവായി ലഭിക്കുക.
Claim HRA benefits under the old tax regime and maximize your income tax savings.
Read DhanamOnline in English
Subscribe to Dhanam Magazine