ഇ.ടി.എഫ് V/s മ്യൂച്വൽ ഫണ്ട് — ഏതാണ് മികച്ചത്?

ഒറ്റനോട്ടത്തിൽ ഇ.ടി.എഫും മ്യൂച്വൽ ഫണ്ടും തമ്മിൽ സാമ്യത തോന്നാം. പക്ഷേ, രണ്ടിന്റേയും പ്രവർത്തന ശൈലിയിൽ വലിയ അന്തരമുണ്ട്. അപ്പോൾ ഏത് തെരഞ്ഞെടുക്കണം? വിശദമായി നോക്കാം.
etf vs mutual funds
canva
Published on

ഇ.ടി.എഫ് എടുക്കണോ അതോ മ്യൂച്വൽ ഫണ്ട് പരി​ഗണിക്കണോ? പുതിയതായി വിപണിയിലേക്ക് കടന്നെത്തുന്ന നിക്ഷേപകൻ നേരിടുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വൈവിധ്യവത്കരിക്കപ്പെട്ട ഒരുകൂട്ടം ഓഹരികളിലോ അല്ലെങ്കിൽ സെക്യൂരിറ്റികളിലോ പൊതുവായി നിക്ഷേപിക്കുന്നതിന് സഹായിക്കുന്ന ഉപധികളാണിവ. അതുകൊണ്ട് ഒറ്റനോട്ടത്തിൽ ഇ.ടി.എഫും മ്യൂച്വൽ ഫണ്ടും തമ്മിൽ സാമ്യം തോന്നാം. പക്ഷേ, പ്രവർത്തന ശൈലിയിൽ വലിയ വ്യത്യാസമുണ്ടെന്നതാണ് ശ്രദ്ധിക്കേണ്ട വിഷയം.

മ്യൂച്വൽ ഫണ്ട്

സമാന ലക്ഷ്യത്തോടെയുള്ള ഒരുകൂട്ടം നിക്ഷേപകരിൽ നിന്നും സ്വരൂപിക്കുന്ന പണം, പ്രൊഫഷണൽ ഫണ്ട് മാനേജറുടെ മേൽനോട്ടത്തിൽ പൊതുവായി കൈകാര്യം ചെയ്യുന്ന രീതിയിലാണ് മ്യൂച്വൽ ഫണ്ടുകൾ പ്രവർത്തിക്കുന്നത്. നിങ്ങൾക്ക് ഇതിലേക്ക് ചെറിയ തുകയിൽ പോലും എസ്.ഐ.പി ചെയ്തുകൊണ്ട് നിക്ഷേപം ആരംഭിക്കാം. വിപണിയിൽ ദിവസേന സംഭവിക്കുന്ന മാറ്റങ്ങൾ നോക്കേണ്ടതില്ല. എന്നിരുന്നാലും എൻ.എ.വി എന്ന രൂപത്തിൽ നിങ്ങളുടെ നിക്ഷേപത്തെ ദിവസം ഒരു തവണ അപ്ഡേറ്റ് ചെയ്യും. ചുരുക്കത്തിൽ, അച്ചടക്കത്തോടയും വിപണിയിലെ ചാഞ്ചാട്ടങ്ങളുടെ തലവേദനയില്ലാതെയും നിക്ഷേപം നടത്താൻ മ്യൂച്വൽ ഫണ്ടുകൾ സഹായിക്കുമെന്ന് സാരം.

ഇ.ടി.എഫ്

എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് അഥവാ ഇ.ടി.എഫ് എന്നത്, അടിസ്ഥാന സൂചികകളുടെ ഭാ​ഗമായിട്ടുള്ള ഒരുകൂട്ടം സെക്യൂരിറ്റികളിലേക്കോ കമ്മോഡിറ്റികളിലേക്കോ പൊതുവായി നിക്ഷേപിക്കുന്ന രീതിയാണ്. ​സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം ചെയ്യപ്പെടുന്ന ഒരു ഓഹരിക്ക് സമാനമാണിത്. വിപണിയിലെ വ്യാപാര വേളയിൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്കിത് വാങ്ങാനോ വിൽക്കാനോ കഴിയും. വളരെ താഴ്ന്ന ചെലവുകളെ ഇതിനു വരുന്നുള്ളൂ. പക്ഷേ ഡിമാറ്റ് അക്കൗണ്ട് നിർബന്ധമാണ്. ചുരുക്കത്തിൽ ഫ്ലെക്സിബിലിറ്റിയും താഴ്ന്ന പരിപാലനചെലവും പരി​ഗണിക്കുന്നവർക്ക് ഇ.ടി.എഫ് ഉപകാരപ്രദമാകും.

ഏതാണ് മികച്ചത്?

അപ്പോൾ ഇടിഎഫ് ആണോ മ്യൂച്വൽ ഫണ്ട് ആണോ മികച്ചതെന്ന് ചോദിച്ചാൽ, ഇവ രണ്ടിനും രണ്ട് തരത്തിലുള്ള സവിശേഷതകളാണ് ഉള്ളതെന്നതിനാൽ ഒന്ന് മറ്റൊന്നിനേക്കാൾ മികച്ചതെന്ന് വിശേഷിപ്പിക്കുന്നത് പൂർണമായും ശരിയല്ല.

നിക്ഷേപകനെ സംബന്ധിച്ച് സൗകര്യപ്രദവും ലളിതവും ഓട്ടോമാറ്റിക് രീതിയിലുള്ള നിക്ഷേപവും പ്രൊഫഷണലായി റിസ്ക് കൈകാര്യം ചെയ്യുന്നതിനും ഒക്കെയാണ് പ്രാമുഖ്യം നൽകുന്നതെങ്കിൽ മ്യൂച്വൽ ഫണ്ട് തെരഞ്ഞെടുക്കുന്നതാകും ഉചിതം. അതേസമയം താഴ്ന്ന പരിപാലന ചെലവും ദിവസേനയുള്ള വിലനിർണയവും സ്വന്തം നിലയിൽ ട്രേഡ് കൈകാര്യം ചെയ്യുന്നതിനുള്ള താത്പര്യവും ഫ്ലെക്സിബിലിറ്റിയും ഒക്കെയാണ് പരി​ഗണിക്കുന്നതെങ്കിൽ ഇ.ടി.എഫ് ആയിരിക്കും അനുയോജ്യം. ചുരുക്കത്തിൽ, വ്യത്യാസം മനസ്സിലാക്കുന്നതിലൂടെയാണ് സ്മാർട്ട് നിക്ഷേപം ആരംഭിക്കുന്നതെന്ന് സാരം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com