ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകള്‍ ഉയര്‍ത്തി എസ്ബിഐ

ലോണുകള്‍ക്ക് പലിശ നിരക്ക് വര്‍ധിപ്പിക്കല്‍, ക്രെഡിറ്റ് കാര്‍ഡുകളുടെ റിവാര്‍ഡ് പോയിന്റുകള്‍ വെട്ടിച്ചുരുക്കല്‍ എന്നിവയ്ക്ക് പിന്നാലെ വിവിധ ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ക്കും ചാര്‍ജ് ചെയ്യുന്ന നിരക്കുകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI).

പുതിയ നിരക്കുകള്‍ ഇന്നലെ (ഫെബ്രുവരി 17) പ്രാബല്യത്തില്‍ വന്നു. ഇതോടെ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഇനി ചെലവേറിയതാകുമെന്നുറപ്പായി.

വിവിധ ചാര്‍ജുകള്‍

ഇഎംഐ രീതിയില്‍ മാസവാടക നല്‍കുന്നതിനും, ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ പ്രൊസസിംഗ് ഫീസ് വര്‍ധിച്ചു. പുതുക്കിയ ചാര്‍ജ് പ്രകാരം 199 രൂപയും നികുതിയുമാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളില്‍ നിന്നും ഈടാക്കുക.

പഴയതില്‍ നിന്നും 100 രൂപ വര്‍ധനവ്

ഏറ്റവും പുതിയ നിരക്കുകള്‍ പ്രാബല്യത്തിലാകും മുമ്പ് 99 രൂപയായിരുന്നു ചാര്‍ജ്. 2022 നവംബറിലെ പ്രൊസസിംഗ് ചാര്‍ജ് വര്‍ധന പ്രകാരമുളളതായിരുന്നു ഈ നിരക്ക് രൂപയും നികുതിയുമാണ് ഈടാക്കിയിരുന്നത്. പുതുക്കിയ ചാര്‍ജ് സംബന്ധിച്ച് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് എസ്എംഎസ് വഴിയും, ഇ മെയില്‍ മുഖാന്തരവും അറിയിപ്പ് നല്‍കിയതായും എസ്ബിഐ കാര്‍ഡ് ആന്റ് പേയ്മന്റെ് സര്‍വീസസ് പറയുന്നു.

ഓണ്‍ലൈന്‍ ഷോപ്പിംഗ്

ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും പലതരം ഇളവുകള്‍ എസ്ബിഐ നല്‍കിയിരുന്നു, ഉദാഹരണത്തിന് ആമസോണില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ എസ്ബിഐ കാര്‍ഡുകാര്‍ക്ക് ചില ഇളവുകള്‍ ലഭിക്കും. അത്തരം റിവാര്‍ഡ് പോയിന്റുകളില്‍ ചിലത് കുറച്ചു. കൂടാതെ ചിലത് കൂട്ടിച്ചേർത്തിട്ടുമുണ്ട്. ഈസി ഡൈനര്‍, ക്ലിയര്‍ ട്രിപ്പ്, ബുക്ക് മൈ ഷോ, ലെന്‍സ് കാര്‍ട്ട് എന്നിവ അത്തരത്തിലുള്ളതാണ്.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുള്‍പ്പടെയുള്ള ബാങ്കുകളും ക്രെഡിറ്റ്് കാര്‍ഡ് ചാര്‍ജുകളും ചില ഉപയോക്തൃ നിയമങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള വാടക അടയ്ക്കുന്നതിന് എച്ച്ഡിഎഫ്സി ബാങ്ക് എസിഐസിഐ ബാങ്ക് എന്നിവയും എസ്ബിഐയ്്ക്ക് സമാനമായ രീതിയില്‍ സേവന നിരക്കുകള്‍ ഈടാക്കുന്നുണ്ട്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it