ക്രഡിറ്റ് കാര്‍ഡ് കുടിശിക: ഏറ്റവും കുറഞ്ഞ തുക മാത്രം അടയ്ക്കുന്നതുകൊണ്ടുളള അപകടങ്ങള്‍ ഇവയാണ്

മുഴുവൻ ബില്ലും അടയ്ക്കാതിരിക്കുമ്പോള്‍ പലിശയും വൈകിയ തിരിച്ചടവ് ചാർജുകളും കുമിഞ്ഞു കൂടും
Credit cards
Image Courtesy: Canva
Published on

ക്രെഡിറ്റ് കാർഡ് ബില്ലുകള്‍ വരുമ്പോള്‍ സാധാരണയായി രണ്ട് ഓപ്ഷനുകള്‍ ഉപയോക്താക്കള്‍‌ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഒന്നുകില്‍ ക്രെഡിറ്റ് കാർഡ് ബിൽ പൂർണമായി അടയ്ക്കാം, അല്ലെങ്കിൽ ഏറ്റവും കുറഞ്ഞ കുടിശിക (minimum due) മാത്രമായും അടയ്ക്കാം.

പ്രലോഭനകരമായി തോന്നാമെങ്കിലും ഏറ്റവും കുറഞ്ഞ കുടിശിക ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോള്‍ ചില പോരായ്മകള്‍ ഉണ്ട്. ഉപയോക്താക്കൾ മുഴുവൻ ബില്ലും ഒറ്റയടിക്ക് ക്ലിയർ ചെയ്യുന്നതാണ് അഭികാമ്യം. ക്രഡിറ്റ് കാര്‍ഡിന്റെ മുഴുവന്‍ ബില്ലും അടയ്ക്കുന്നതു കൊണ്ടുളള നേട്ടങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

പലിശ നിരക്ക്: ക്രെഡിറ്റ് കാർഡ് പലിശ നിരക്ക് വളരെ ഉയർന്നതാണ്. പ്രതിമാസം 2 മുതൽ 3 ശതമാനം വരെ പലിയ ഈടാക്കാം. ഉദാഹരണത്തിന് നിങ്ങൾ പേയ്‌മെന്റ് മൂന്ന് മാസം വൈകിപ്പിച്ചാല്‍ മൊത്തം ബില്ലിന്റെ 9 ശതമാനം പലിശ ഇനത്തിൽ നിങ്ങൾക്ക് നഷ്ടപ്പെടുമെന്ന കാര്യം ഓര്‍ക്കുക.

പലിശരഹിത കാലയളവ്: 45 ദിവസത്തെ പലിശരഹിത കാലയളവിന്റെ പ്രധാന നേട്ടം കാർഡ് ഉടമകൾക്ക് ആ സമയത്ത് പലിശ നൽകേണ്ടതില്ല എന്നതാണ്. എന്നാല്‍ ഈ കാലയളവ് അവസാനിക്കുമ്പോൾ ക്രഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടത്തിയ തീയതി മുതൽ പലിശ ഈടാക്കാന്‍ തുടങ്ങുന്നതാണ്. പലിശരഹിത കാലയളവിന്റെ അവസാനം മുതൽ അല്ല പലിശ ഈടാക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക.

ക്രെഡിറ്റ് സ്കോര്‍: മുഴുവൻ ബില്ലും അടയ്ക്കാതെ ഏറ്റവും കുറഞ്ഞ തുക മാത്രം അടയ്ക്കുന്നത് ഉപയോക്താവിന്റെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കുന്നു.

സാമ്പത്തിക ബാധ്യത: മുഴുവൻ ബില്ലും അടയ്ക്കാതിരിക്കുമ്പോള്‍ പലിശയും വൈകിയ തിരിച്ചടവ് ചാർജുകളും കുമിഞ്ഞു കൂടും. ഇത് കാർഡ് ഉടമയെ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടും.

തെറ്റായ ശീലം: മുഴുവൻ തുകയും അടയ്ക്കുന്നതിനുപകരം ഒരു ചെറിയ തുക നൽകുന്ന പ്രവണത തെറ്റായ ശീലം വളർത്തിയെടുക്കും. അതുകൊണ്ട് ഇത് പരമാവധി ഒഴിവാക്കുന്നതിനായി ശ്രദ്ധിക്കേണ്ടതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com