ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതെ വായ്പാ പരിധി ഉയര്‍ത്താം; ഈ വഴികള്‍ ഒന്നു പരീക്ഷിച്ചോളൂ

വായ്പാ പരിധി (credit limit) ഉയര്‍ത്തിയാല്‍ ക്രെഡിറ്റ് സ്‌കോര്‍ (സിബില്‍ സ്‌കോര്‍) കുറയുമോ എന്ന് ആശങ്കിയലാണോ നിങ്ങള്‍. എങ്കില്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതെ വായ്പാ പരിധി എങ്ങനെ വര്‍ധിപ്പിക്കാമെന്ന് നോക്കാം. ആദ്യം വായ്പാ പരിധി എങ്ങനെ ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് നോക്കാം.

വായ്പാ പരിധിയും ക്രെഡിറ്റ് സ്‌കോറും

ശമ്പളക്കാരനായ 28 വയസ്സുള്ള ഒരു വ്യക്തിക്ക് 5 ലക്ഷം രൂപയുടെ വായ്പാ പരിധിയുണ്ടെന്നും ഇതിനകം തന്നെ 4 ലക്ഷം രൂപയുടെ പരിധി കഴിഞ്ഞുവെന്നും കരുതുക. ഇവിടെ അയാളുടെ വായ്പാ വിനിയോഗ അനുപാതം 80 ശതമാനമാണ്. ഇതേ വ്യക്തി വായ്പാ പരിധി 5 ലക്ഷത്തില്‍ നിന്ന് 10 ലക്ഷമായി ഉയര്‍ത്തിയാല്‍ വായ്പാ വിനിയോഗ അനുപാതം 40 ശതമാനമായി കുറയും. ഇത് ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. വായ്പാ വിനിയോഗ അനുപാതം കുറയുമ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ ഉയരും.

എന്നാല്‍ ഇയാള്‍ വായ്പാ പരിധി 5 ലക്ഷത്തില്‍ നിന്ന് 10 ലക്ഷമായി ഉയര്‍ത്തുകയും മൊത്തം 9 ലക്ഷം രൂപയുമാണ് വായ്പയെടുക്കുന്നതുമെങ്കില്‍ വായ്പാ വിനിയോഗ അനുപാതം കൂടുകയും ക്രെഡിറ്റ് സ്‌കോര്‍ കുറയുകയും ചെയ്യും. അതിനാല്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതെ വായ്പാ പരിധി ഉയര്‍ത്താനാണ് നാം ശ്രദ്ധിക്കേണ്ട്. ഇത്തരത്തില്‍ വായ്പാ പരിധി ഉയര്‍ത്തുന്നതിനുള്ള ചില പ്രധാന വഴികള്‍ നോക്കാം.

  • പരിധി ഉയര്‍ത്താന്‍ ആവശ്യപ്പെടുക

ക്രെഡിറ്റ് കാര്‍ഡ് നല്‍കിയ സ്ഥാപനവുമായി ബന്ധപ്പെട്ട് വായ്പാ പരിധി ഉയര്‍ത്താന്‍ അഭ്യര്‍ത്ഥിക്കാവുന്നതാണ്. ഓണ്‍ലൈനായോ മൊബൈല്‍ ആപ്പുകള്‍ വഴിയോ വായ്പാ പരിധി വര്‍ധനയ്ക്കായി അഭ്യര്‍ത്ഥിക്കാനാകും. പല മാനദണ്ഡങ്ങളേയും അടിസ്ഥാനപ്പെടുത്തിയാകും സ്ഥാപനം വായ്പാ പരിധി ഉയര്‍ത്തുക. ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ സ്വയമേവ വായ്പാ പരിധി ഉയര്‍ത്താറുണ്ട്.

  • ഉത്തരവാദിത്വത്തോടെയുള്ള ഉപയോഗം

സമയബന്ധിതമായി പണമിടപാടുകള്‍ നടത്തുകയും ക്രെഡിറ്റ് പരിധിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാലന്‍സ് കുറവായിരിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. ക്രെഡിറ്റ് കാര്‍ഡ് ഇത്തരത്തില്‍ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുന്നത് റിസ്‌ക് കുറഞ്ഞതും വിശ്വാസയോഗ്യയുള്ളതുമായ ഉപഭോക്താവാണെന്ന് സ്ഥാപനം ഉറപ്പുവരുത്തുന്നതില്‍ സഹായിക്കും. ഇത് വായ്പാ പരിധി ഉയര്‍ത്തുന്നതിന് അംഗീകാരം നല്‍കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

  • ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തൂ

പതിവായി ബില്ലുകള്‍ അടച്ചും ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് കൃത്യമായ രീതിയില്‍ പാലിച്ചും കൂടുതല്‍ പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നത് ഒഴിവാക്കിയും ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ക്രെഡിറ്റ് സ്‌കോര്‍ കൂടുതലായിരിക്കുമ്പോള്‍ വായ്പാ പരിധി ഉയര്‍ത്താന്‍ സാധ്യതയേറുന്നു.

Related Articles
Next Story
Videos
Share it