

സൗകര്യപ്രദമായ നിബന്ധനകളിലും വ്യവസ്ഥകളിലും വായ്പയോ ക്രെഡിറ്റ് കാർഡോ നേടാൻ ഏതൊരാൾക്കും നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്തേണ്ടത് പ്രധാനമാണ്. വിവാഹിതരായ ദമ്പതികൾ സംയുക്ത ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ് കാർഡും ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാൽ വിവാഹമോചനം സംഭവിച്ചാല്‍ ഈ കാർഡുകൾക്കും അക്കൗണ്ടുകൾക്കും എന്ത് സംഭവിക്കും? പലപ്പോഴും, ഈ അക്കൗണ്ടുകൾ തീർപ്പാക്കപ്പെടാതെ കിടക്കുകയാണ് പതിവ്. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
വിവാഹമോചനം സംഭവിക്കുമ്പോള്‍ ക്രെഡിറ്റ് സ്കോർ അപകടകരമാകുന്ന സാഹചര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
ജോയിന്റ് അക്കൗണ്ടുകൾ: രണ്ട് ആളുടെയും പേരിലാണ് വായ്പയെങ്കില്‍ (വ്യക്തിഗത വായ്പ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പോലുള്ളവ) വിവാഹമോചനം നടന്നുകഴിഞ്ഞാലും പങ്കാളികള്‍ ഇരുവര്‍ക്കും നിയമപരമായ ഉത്തരവാദിത്തമുണ്ടായിരിക്കും. അതിനാല്‍ നിങ്ങളുടെ മുൻ പങ്കാളിക്ക് ഒരു പേയ്‌മെന്റ് നഷ്ടമായാൽ, നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.
സാമ്പത്തിക സമ്മർദം: വിവാഹമോചനം പലപ്പോഴും വരുമാനം വിഭജിക്കൽ, വേർപിരിഞ്ഞുള്ള താമസം തുടങ്ങിയവയിൽ കലാശിക്കുന്നു. ഇത് വരുമാനം കുറയുന്നതിനും അതുവഴി ഇഎംഐ കളോ ബിൽ പേയ്‌മെന്റുകളോ നഷ്ടപ്പെടുന്നതിനും ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കും.
വായ്പാ കരാറുകൾ: വിവാഹമോചനം നടന്നാലും വായ്പയിൽ ഒപ്പിട്ടയാളെയാണ് ബാങ്കുകള്‍ ഉത്തരവാദിയാക്കുക. പങ്കാളിക്കു വേണ്ടിയോ സംയുക്ത ആവശ്യത്തിനോ ലോണ്‍ എടുത്തതാണെങ്കിലും നിങ്ങളുടെ പേര് വായ്പയിൽ ഉണ്ടെങ്കിൽ നിങ്ങളെ ഉത്തരവാദിയാകാനുളള സാഹചര്യമുണ്ട്.
ദീർഘകാല അക്കൗണ്ടുകൾ: വിവാഹമോചനത്തിന് ശേഷം ദീര്‍ഘകാലമായുളള സംയുക്ത അക്കൗണ്ടുകളോ ക്രെഡിറ്റ് കാർഡുകളോ ക്ലോസ് ചെയ്യുകയാണെങ്കില്‍, അത് നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തെ ബാധിക്കുകയോ ക്രെഡിറ്റ് ഉപയോഗ അനുപാതം കുറയ്ക്കുകയോ ചെയ്യാം. ഇവ രണ്ടും നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ സ്വാധീനം ചെലുത്തുന്നതാണ്.
ഇപ്പോള്‍ മനസിലായില്ലേ? വിവാഹ മോചനത്തിന് ക്രെഡിറ്റ് സ്‌കോറുമായി നേരിട്ട് ബന്ധമില്ല. എന്നാല്‍ ചില ബന്ധങ്ങളുണ്ട്.
Divorce can negatively impact your credit score through joint accounts, missed payments, and financial strain.
Read DhanamOnline in English
Subscribe to Dhanam Magazine