പലിശ നിരക്ക് ഉയര്‍ത്തി; ഭവന വായ്പയുടെ ഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന 4 കാര്യങ്ങള്‍

ഓഗസ്റ്റ് പണ നയ യോഗത്തില്‍ വീണ്ടും 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരിക്കുകയാണ്. ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയത് 140 ബേസിസ് പോയിന്റുകളാണ്. ബേസിസ് പോയിന്റുകളുടെ വര്‍ധനവ് റീപോ ലിങ്ക്ഡ് നിക്ഷേപങ്ങളിലും വായ്പകളിലും പ്രതിഫലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ ഉയര്‍ത്തലില്‍ ഭവന വായ്പ തിരിച്ചടവുള്ളവര്‍ക്കാണ് അധിക ഭാരമാകുക.

ഈ അവസരത്തില്‍ ഹോം ലോണ്‍ അധിക ബാധ്യതയാകാതിരിക്കാന്‍ വായ്പക്കാര്‍ക്ക് ചെയ്യാവുന്ന നാല് കാര്യങ്ങള്‍

1. വലിയൊരു തുക മുതലും പലിശയുമായി ചേര്‍ത്തടയ്ക്കുക

പുതുതായി ഭവന വായ്പ എടുക്കുന്നവര്‍ ഒരു വലിയ തുക ആദ്യം തന്നെ അടയ്ക്കാന്‍ ശ്രമിക്കുക (Prepay an initial amount to reduce Interests rates) പലിശ ഭാരം കുറയാന്‍ ഇത് സഹായകമാകും. നിലവില്‍ ഹോം ലോണ്‍ ഉള്ളവര്‍ ആണെങ്കില്‍ മുതലും പലിശയും ചേര്‍ത്ത് ഒരു തുക ലോണിലേക്ക് അടയ്ക്കാം. ഇത് പലിശ ഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.

2. ഇഎംഐകളുടെ എണ്ണം വര്‍ധിപ്പിക്കാം

ഇഎംഐകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ പലിശഭാരം കുറയ്ക്കാം. ഓരോ വര്‍ഷവും ഇഎംഐ എണ്ണം വര്‍ധിപ്പിച്ച് (Pay Extra EMI Every year) അധിക ബാധ്യത ഇല്ലാതെ ലോണ്‍ അടച്ചു തീര്‍ക്കാം.

3. ഇഎംഐ തുക വര്‍ധിപ്പിക്കുക

ലോണ്‍ തിരിച്ചടവിന്റെ തുക വര്‍ധിപ്പിച്ച് കൊണ്ട് ഇഎംഐ തവണകള്‍ അത് പോലെ തന്നെ നിലനിര്‍ത്തി തുക വര്‍ധിപ്പിച്ച് ലോണ്‍ അടച്ചു തീര്‍ക്കാം. ഇത്തരത്തില്‍ 5-10 ശതമാനം വരെ (increase your EMI 5-10%)തുക വര്‍ധിപ്പിച്ചാല്‍ പലിശ ഭാരം അധികമേല്‍ക്കാതെ ഇഎംഐ അടച്ചു തീര്‍ക്കാം.

4. ബോണസുകള്‍ ഉപയോഗിക്ക് ലംസം തുക അടച്ചുതീര്‍ക്കാം

ഭവനവായ്പകളില്‍ ലഭിക്കുന്ന ബോണസുകള്‍ ഉപയോഗിക്ക് ലംസം തുക അടച്ചുതീര്‍ക്കാം (Use Bonuses to make lump-sum pre payments)

ഇത് ലോണ്‍ തുകയിലേക്ക് മാറ്റാന്‍ ബാങ്കുകളോട് അപേക്ഷിക്കാം.

അടുത്തമാസം വീണ്ടും പലിശ കൂടിയേക്കും; ബാങ്ക് വായ്പയെടുത്തവര്‍ എന്തുചെയ്യണം?


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it