പിഎഫ് അക്കൗണ്ടില്‍ നോമിനിയെ ചേര്‍ക്കല്‍; അവസാന തിയതി നീട്ടി

പ്രൊവിഡന്റ് ഫണ്ട് ഉപയോക്താക്കളുടെ നോമിനികളെ ഡിജിറ്റലായി ചേര്‍ക്കുന്ന ഇ-നോമിനേഷന്‍ നടത്താനുള്ള അവസാന തിയതി നീട്ടി. ഡിസംബര്‍ 31നുശേഷവും നോമിനേഷന്‍ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ട്വിറ്ററിലൂടെയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അറിയിച്ചത്.

ഡിസംബര്‍ 31നകം ഇ-നോമിനേഷന്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, വെബ്സൈറ്റിലെ തകരാര്‍മൂലം നിരവധിപേര്‍ക്ക് നോമിനിയുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.

പെന്‍ഷനും ഇന്‍ഷുറന്‍സുമുള്‍പ്പെടെ പിഎഫിന്റെ എല്ലാ ആനുകൂല്യങ്ങള്‍ക്കും എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം പ്രകാരം ഇ-നോമിനേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു.
സേവനങ്ങളെല്ലാം ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായിരുന്നു ഇ-നോമിനേഷനും ഏര്‍പ്പെടുത്തിയത്. എന്നാല്‍ നോമിനേറ്റ് ചെയ്യാത്ത ആശ്രിതര്‍ക്ക് എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീം പ്രകാരം ആശ്രിതര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.


Related Articles
Next Story
Videos
Share it