ദീപാവലി സമ്മാനമായി ഇപിഎഫ്ഒ 3.0? എ.ടി.എം/യു.പി.ഐ വഴി പണം പിന്‍‌വലിക്കാം, മിനിമം പെൻഷൻ ഉയര്‍ത്തുന്നതും പരിഗണനയില്‍

കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഒക്ടോബർ 10, 11 തീയതികളിലാണ് യോഗം
Employees’ Provident Fund
Image courtesy: Canva
Published on

ഇപിഎഫ്ഒ 3.0 അവതരിപ്പിക്കുന്നതിനെക്കുറിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അടുത്ത മാസം നടക്കുന്ന യോഗത്തില്‍ ചർച്ച ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രൊവിഡന്റ് ഫണ്ടുകളുടെ നിശ്ചിത അനുപാതം എടിഎമ്മുകൾ വഴി പിൻവലിക്കാന്‍ സാധിക്കുക, യുപിഐ പേയ്‌മെന്റുകൾക്കായി പി.എഫ് ഉപയോഗിക്കാന്‍ സാധിക്കുക തുടങ്ങിയ വിപ്ലവകരമായ മാറ്റങ്ങള്‍ ഉൾപ്പെടുന്നതാണ് 3.0. കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഒക്ടോബർ 10, 11 തീയതികളിലാണ് യോഗം നടക്കുക.

ഏകദേശം 8 കോടി ജീവനക്കാരാണ് ഇപിഎഫ്ഒ യില്‍ അംഗങ്ങളായി ഉളളത്. ദീപാവലിക്ക് മുന്നോടിയായി ചില ആനുകൂല്യങ്ങൾ നൽകാനുളള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. ട്രേഡ് യൂണിയനുകളുടെ ദീർഘകാല ആവശ്യമായ മിനിമം പെൻഷൻ ഉയര്‍ത്തുന്നതിനെക്കുറിച്ചും ഇപിഎഫ്ഒ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് പരിഗണിക്കും. ഇപിഎഫ്ഒ യുടെ തീരുമാനമെടുക്കുന്നതിനുളള ഉന്നതാധികാര സമിതിയാണ് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ്. സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര സർക്കാരിന്റെയും പ്രതിനിധികൾക്ക് പുറമേ തൊഴിലുടമകളുടെയും ജീവനക്കാരുടെയും പ്രതിനിധികളും ഇതിൽ അംഗങ്ങളാണ്. പ്രതിമാസം 1,000 രൂപയിൽ നിന്ന് 1,500 മുതൽ 2,500 രൂപ വരെ ഉയർത്തുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

അതേസമയം, ബാങ്കുകളിലൂടെയും യുപിഐ യിലൂടെയും ഇപിഎഫ്ഒയിൽ നിന്ന് ഭാഗികമായി പണം പിൻവലിക്കാൻ അനുവദിക്കുന്നതിനുള്ള നിർദ്ദേശത്തിന് ട്രേഡ് യൂണിയനുകളിൽ നിന്ന് കടുത്ത എതിർപ്പ് നേരിടേണ്ടി വന്നേക്കാം. അംഗങ്ങളുടെ വിരമിക്കൽ ഫണ്ടാണ് പിഎഫ് എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് യൂണിയനുകള്‍ നിര്‍ദേശത്തെ എതിര്‍ക്കുന്നത്. ബാങ്കുകൾ വഴി ഭാഗികമായി പണം പിൻവലിക്കാൻ അനുവദിച്ചാൽ പിഎഫ് സമ്പാദ്യത്തിന്റെ ഉദ്ദേശ്യം പരാജയപ്പെടുമെന്നാണ് അവരുടെ നിലപാട്.

രോഗം, വിദ്യാഭ്യാസം, വിവാഹം, പാർപ്പിടം തുടങ്ങിയ അത്യാവശ്യങ്ങൾക്ക് ഓട്ടോ ക്ലെയിം സൗകര്യത്തിന് കീഴിൽ 5 ലക്ഷം രൂപ വരെ മുൻകൂർ പിൻവലിക്കാൻ നിലവില്‍ സാധിക്കും.

EPFO 3.0 may bring UPI/ATM PF withdrawals and a hike in minimum pension ahead of Diwali.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com