

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പലിശ നിരക്ക് 15 ബേസിസ് പോയിന്റ് കുറച്ച് 8.5 ശതമാനമാക്കാന്‍ നീക്കം. മാര്‍ച്ച് 5 ന് നടക്കുന്ന ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗം ഈ വിഷയം പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇപിഎഫ്ഒ അംഗങ്ങളായ ജീവനക്കാര്‍ക്ക് 2020 മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞ വരുമാനം ലഭിക്കാനാണ് ഇതോടെ വഴി തുറക്കുന്നത്. 2018-19ല്‍ 8.65 ശതമാനമായിരുന്നു ഇപിഎഫ്ഒ പലിശ നിരക്ക്.
റിട്ടയര്‍മെന്റ് ഫണ്ട് സംവിധാനമായ ഇപിഎഫ്ഒ വാര്‍ഷിക വരുമാനത്തിന്റെ 85 ശതമാനവും ഡെറ്റ് മാര്‍ക്കറ്റിലും 15 ശതമാനം ഇക്വിറ്റികളിലും എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ വഴി നിക്ഷേപിച്ചു വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനം, ഇപിഎഫ്ഒയുടെ ഇത്തരത്തിലുള്ള മൊത്തം നിക്ഷേപം 74,324 കോടി രൂപയായിരുന്നു. ഇതിന്മേല്‍ 14.74% വരുമാനമുണ്ടായി.
ഇത്തരത്തിലുള്ള പിഎഫ് നിക്ഷേപങ്ങളിന്മേലുള്ള വരുമാനം സംബന്ധിച്ച് ധനകാര്യ നിക്ഷേപ, ഓഡിറ്റ് കമ്മിറ്റി (എഫ്‌ഐഎസി) വിലയിരുത്തല്‍ നടത്തിവരികയാണ്. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും പലിശ നിരക്ക് ഭേദഗതി ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine