EPFO രേഖകളിലെ തെറ്റുകൾ എങ്ങനെ തിരുത്താം? UAN വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?

ജോലി ഉപേക്ഷിച്ച് രണ്ട് മാസം പൂർത്തിയായ ശേഷം, മുൻ തൊഴിലുടമയെ ആശ്രയിക്കാതെ തന്നെ അംഗങ്ങൾക്ക് പോർട്ടലിലെ 'Manage' ടാബ് വഴി ജോലി അവസാനിപ്പിച്ച തീയതി സ്വയം തിരുത്താൻ സാധിക്കും.
EPFO രേഖകളിലെ തെറ്റുകൾ എങ്ങനെ തിരുത്താം? UAN വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?
Published on: 

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) അക്കൗണ്ടിലെ വിവരങ്ങളിലുണ്ടാകുന്ന ചെറിയ പിശകുകൾ പോലും പ്രൊവിഡന്റ് ഫണ്ട് തുക പിൻവലിക്കുന്നതിനും അക്കൗണ്ട് ബാലൻസ് കൈമാറുന്നതിനും ക്ലെയിമുകൾ പൂർത്തിയാക്കുന്നതിനും വലിയ തടസങ്ങള്‍ സൃഷ്ടിച്ചേക്കാം. പേര്, ജനനത്തീയതി, ലിംഗഭേദം, ജോലിയിൽ പ്രവേശിച്ച തീയതി അല്ലെങ്കിൽ ജോലി അവസാനിപ്പിച്ച തീയതി എന്നിവയിലുണ്ടാകുന്ന തെറ്റുകൾ പരിഹരിക്കുന്നതിനായി ഇ.പി.എഫ്.ഒ (EPFO) മെംബർ പോർട്ടലിൽ 'ജോയിന്റ് ഡിക്ലറേഷൻ' (Joint Declaration) സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഓൺലൈനായി വിവരങ്ങൾ തിരുത്താനുള്ള ഘട്ടങ്ങൾ:

ലോഗിൻ ചെയ്യുക: ഇ.പി.എഫ്.ഒ മെംബർ പോർട്ടലിൽ (https://unifiedportal-mem.epfindia.gov.in/memberinterface/) യു.എ.എൻ (UAN), പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

  • ജോയിന്റ് ഡിക്ലറേഷൻ തിരഞ്ഞെടുക്കുക: പോർട്ടലിലെ 'Joint Declaration' എന്ന ഫെസിലിറ്റിയിൽ ക്ലിക്ക് ചെയ്യുക.

  • വിവരങ്ങൾ തിരഞ്ഞെടുക്കുക: തിരുത്തേണ്ട വിവരങ്ങൾ തിരഞ്ഞെടുക്കുക.

  • രേഖകൾ നൽകുക: ശരിയായ വിവരങ്ങൾ നൽകി അത് തെളിയിക്കുന്ന ആവശ്യമായ സഹായ രേഖകൾ (Supporting documents) അപ്‌ലോഡ് ചെയ്യുക.

  • തുടര്‍ന്ന് അപേക്ഷ സമർപ്പിക്കുക.

ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ തൊഴിലുടമ (Employer) സാക്ഷ്യപ്പെടുത്തിയ ശേഷമാണ് ഇ.പി.എഫ്.ഒ അപ്‌ഡേറ്റ് ചെയ്യുന്നത്. അപേക്ഷയുടെ നിലവിലെ സ്ഥിതി (Status) പോർട്ടലിൽ പരിശോധിക്കാവുന്നതാണ്. ഓഫ്‌ലൈനായി അപേക്ഷിക്കാൻ ഇ.പി.എഫ്.ഒ പോർട്ടലിൽ നിന്ന് ജോയിന്റ് ഡിക്ലറേഷൻ ഫോം ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച്, തൊഴിലുടമ സാക്ഷ്യപ്പെടുത്തിയ ശേഷം രേഖകൾ സഹിതം അടുത്തുള്ള ഇ.പി.എഫ്.ഒ ഓഫീസിൽ സമർപ്പിക്കാവുന്നതാണ്.

ജോലി അവസാനിപ്പിച്ച തീയതി (Date of Exit) തിരുത്തുന്ന വിധം: ജോലി ഉപേക്ഷിച്ച് രണ്ട് മാസം പൂർത്തിയായ ശേഷം, മുൻ തൊഴിലുടമയെ ആശ്രയിക്കാതെ തന്നെ അംഗങ്ങൾക്ക് പോർട്ടലിലെ 'Manage' ടാബിലുള്ള 'Mark Exit' ഓപ്ഷൻ വഴി ജോലി അവസാനിപ്പിച്ച തീയതി സ്വയം തിരുത്താൻ സാധിക്കും. ഇതിനായി ആധാറുമായി ബന്ധിപ്പിച്ച യു.എ.എൻ (UAN), ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി (OTP) എന്നിവ നിർബന്ധമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```