പിഎഫ് അഡ്വാന്‍സ് തുക ദുരുപയോഗം ചെയ്താല്‍ പിടിവീഴും, മുന്നറിയിപ്പുമായി ഇപിഎഫ്ഒ

വിവാഹം, വിദ്യാഭ്യാസം, ചികിത്സ, ഭവന നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്ക് മാത്രമാണ് തുക പിന്‍വലിക്കാന്‍ സാധിക്കുക
EPFO
Image courtesy:Canva
Published on

പ്രോവിഡന്റ് ഫണ്ട് തുക അനാവശ്യ കാരണങ്ങള്‍ക്ക് എടുക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നുണ്ട്. അവധിക്കാലം ചെലവഴിക്കുക, ആഢംബര ജീവിതത്തിനുളള തുക കണ്ടെത്തുക തുടങ്ങിയവക്കായി പലരും രോഗം, വീട് നിര്‍മ്മാണം തുടങ്ങിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി തുക പിന്‍വലിക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). പിൻവലിച്ച ഇപിഎഫ് തെറ്റായി ഉപയോഗിച്ചാല്‍ തുക തിരിച്ചുപിടിക്കുമെന്നാണ് ഇപിഎഫ്ഒ അറിയിച്ചിരിക്കുന്നത്.

1952 ലെ ഇപിഎഫ് പദ്ധതിയുടെ വ്യവസ്ഥകള്‍ അനുസരിച്ച് വിവാഹം, വിദ്യാഭ്യാസം, ചികിത്സ, ഭവന നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്ക് മാത്രമാണ് ഇപിഎഫ് തുകയ്ക്ക് മുന്‍കൂര്‍ അപേക്ഷിക്കാൻ സാധിക്കുക. വീട്, സ്ഥലം എന്നിവ വാങ്ങുന്നതിനോ നിർമ്മിക്കുന്നതിനോ വേണ്ടി ഇപിഎഫ് പിൻവലിക്കുന്നുവെന്ന് അവകാശപ്പെട്ട് തുക പിൻവലിക്കുകയും പിന്നീട് ആ പണം മറ്റേതെങ്കിലും ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്താൽ, പിഴപ്പലിശ സഹിതം തുക തിരിച്ചുപിടിക്കാൻ ഇപിഎഫ്ഒയ്ക്ക് അവകാശമുണ്ട്.

പിഎഫ് അംഗങ്ങള്‍ പിന്‍വലിച്ച തുക ദുരുപയോഗം ചെയ്താല്‍, പിൻവലിക്കൽ അനുവദിച്ച തീയതി മുതൽ മൂന്ന് വർഷം വരെയോ, പിൻവലിച്ച തുക പിഴ പലിശയടക്കം പൂർണമായി വീണ്ടെടുക്കുന്നതുവരെയോ (ഏതാണോ പിന്നീട് വരുന്നത് അതനുസരിച്ച്) ഈ അംഗത്തെ കൂടുതൽ തുക പിൻവലിക്കൽ അനുവദിക്കില്ല.

5 വർഷത്തിൽ താഴെയാണ് അംഗത്തിന്റെ സേവന കാലാവധി എങ്കില്‍ പിഎഫ് ഫൈനൽ സെറ്റിൽമെന്റ് ക്ലെയിമുകൾക്കായി പെർമനന്റ് അക്കൗണ്ട് നമ്പർ (PAN) ഇപിഎഫ്ഒ ​​ഡാറ്റാബേസിൽ നേരത്തെ സമര്‍പ്പിച്ചിരിക്കണം. പിഎഫ് ​​അഡ്വാൻസ് ക്ലെയിമുകൾക്കുള്ള ഓട്ടോ-സെറ്റിൽമെന്റ് പരിധി 1 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി 2025 ജൂണിലാണ് ഇപിഎഫ്ഒ വർദ്ധിപ്പിച്ചത്.

EPFO warns that misuse of PF advance will lead to recovery with penalty and restrictions on future withdrawals.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com