

ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ വൻ വർദ്ധന. ഒക്ടോബറിൽ 24,690 കോടി രൂപയായിരുന്നത് നവംബറിൽ 21 ശതമാനം വർദ്ധനയോടെ 29,911 കോടി രൂപയായി ഉയർന്നതായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. നിക്ഷേപകർ ഓഹരിയുമായി ബന്ധപ്പെട്ട ഫണ്ടുകളിൽ വിശ്വാസം അർപ്പിക്കുന്നു എന്ന് സൂചിപ്പിക്കുന്നതാണ് ഈ കണക്കുകൾ.
വിവിധ ഇക്വിറ്റി ഉപവിഭാഗങ്ങളിൽ ഭൂരിപക്ഷത്തിനും നവംബറിൽ നിക്ഷേപം ലഭിച്ചു. ഈ വിഭാഗങ്ങളിൽ, ഫ്ലെക്സി ക്യാപ് ഫണ്ടുകൾ ആണ് ഏറ്റവും കൂടുതൽ നിക്ഷേപം ആകർഷിച്ചത്. ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്ക് 8,135 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. ലാർജ് & മിഡ് ക്യാപ് ഫണ്ടുകൾ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 42 ശതമാനം വർദ്ധനവോടെ 4,503 കോടി രൂപയുടെ നിക്ഷേപം നേടി രണ്ടാം സ്ഥാനത്തെത്തി.
മിഡ് ക്യാപ് ഫണ്ടുകൾക്ക് 4,486 കോടി രൂപയും സ്മോൾ ക്യാപ് ഫണ്ടുകൾക്ക് 4,406 കോടി രൂപയും നിക്ഷേപം ലഭിച്ചു. മാസവരുമാന കണക്കിൽ ഏറ്റവും വലിയ മുന്നേറ്റം രേഖപ്പെടുത്തിയത് വാല്യൂ/കോൺട്ര ഫണ്ടുകളാണ്. ഇവ 231 ശതമാനം വർദ്ധനവോടെ 1,219 കോടി രൂപയുടെ നിക്ഷേപം നേടി.
ഇക്വിറ്റി ഫണ്ടുകൾ ശക്തമായ പ്രകടനം കാഴ്ചവെച്ചപ്പോള്‍, ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് 25,692 കോടി രൂപയുടെ മൊത്തം ഔട്ട്ഫ്ലോ രേഖപ്പെടുത്തി. ഇക്വിറ്റി ഫണ്ടുകളിലെ ഈ കുതിപ്പ്, ദീർഘകാല സമ്പാദ്യ ലക്ഷ്യങ്ങൾക്കായി നിക്ഷേപകർ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (SIP) പോലുള്ള മാർഗങ്ങൾ കൂടുതലായി തിരഞ്ഞെടുക്കുന്നു എന്നതിൻ്റെ സൂചനയാണ്.
ഒക്ടോബറിൽ 6,181 കോടി രൂപയുടെ നിക്ഷേപം ലഭിച്ച സിൽവർ ഇടിഎഫുകൾക്ക് നവംബറില്‍ 9,720 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്. അതേസമയം ഗോൾഡ് ഇടിഎഫുകളിലേക്ക് 3,741 കോടി രൂപയുടെ നിക്ഷേപമാണ് എത്തിയത്.
Investments flow into equity mutual funds, surge 21% to ₹29,911 crore.
Read DhanamOnline in English
Subscribe to Dhanam Magazine