

ഇന്ത്യയിലെ ഗിഗ് തൊഴിലാളികളുടെയും ഫ്രീലാൻസർമാരുടെയും എണ്ണം വർധിക്കുമ്പോൾ, അവർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി വരുമാനത്തിലെ സ്ഥിരതയില്ലായ്മയാണ്. സ്ഥിരവരുമാനം ഇല്ലാത്തതിനാൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ, ഒരു കോർപ്പറേറ്റ് ജോലിക്കാരനെക്കാൾ ഇവർക്ക് ഇൻഷുറൻസ് പരിരക്ഷ അത്യാവശ്യമാണ്.
ഗിഗ് തൊഴിലാളികൾക്ക് ഏറ്റവും അത്യാവശ്യമായ ഇൻഷുറൻസാണ് ആരോഗ്യ ഇൻഷുറൻസ് (Health Insurance). ഒരു സ്ഥിരം കമ്പനിയിൽ നിന്നുള്ള ഗ്രൂപ്പ് കവറേജ് ഇവർക്ക് ലഭ്യമല്ല. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ആശുപത്രി ചെലവുകൾ വ്യക്തിയുടെ സാമ്പത്തിക അടിത്തറ തകർക്കാൻ സാധ്യതയുണ്ട്. അതിനാൽ, വരുമാനം കുറഞ്ഞാലും പ്രീമിയം അടയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള താങ്ങാനാവുന്ന ഒരു ഫാമിലി ഫ്ലോട്ടർ പ്ലാൻ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. മതിയായ കവറേജ് ഉറപ്പാക്കുകയും, പ്രത്യേകിച്ച് മുതിർന്നവർ ഉണ്ടെങ്കിൽ, കവറേജ് തുക ശ്രദ്ധയോടെ തിരഞ്ഞെടുക്കുകയും വേണം.
നിങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവർ (ആശ്രിതർ) ഉണ്ടെങ്കിൽ, കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന കവറേജ് നൽകുന്ന ടേം ലൈഫ് ഇൻഷുറൻസ് (Term Life Insurance) നിർബന്ധമാണ്. നിങ്ങളുടെ അഭാവത്തിൽ കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഇത് സഹായിക്കും. നിങ്ങളുടെ വാർഷിക വരുമാനത്തിന്റെ 10 മുതൽ 15 ഇരട്ടിയോ അതിലധികമോ കവറേജ് ഉറപ്പാക്കുന്നതാണ് സുരക്ഷിതം.
ജോലിയുടെ സ്വഭാവം കാരണം യാത്ര ചെയ്യേണ്ടിവരുന്നവർക്കും ശാരീരികാധ്വാനമുള്ള ജോലികൾ ചെയ്യുന്നവർക്കും ഇത് ഉപകാരപ്രദമാണ്. ഒരു അപകടം സംഭവിച്ച് ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യം വന്നാൽ, വരുമാനം നിലയ്ക്കാതെ നോക്കാൻ ഈ പോളിസി ( (Personal Accident Cover) സഹായിക്കും.
പ്രീമിയം അടയ്ക്കാൻ ഒരു വഴി: ക്രമരഹിതമായ വരുമാനമുള്ളവർ പ്രീമിയം തുകയ്ക്കായി മാത്രം ഒരു പ്രത്യേക എമർജൻസി ഫണ്ട് (അടിയന്തര തുക) മാറ്റി വെക്കുന്നത് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സഹായകമാകും. ചെറിയ തുകയുടെ പ്ലാനുകൾ തിരഞ്ഞെടുത്ത് സാമ്പത്തിക നില മെച്ചപ്പെടുന്നതിനനുസരിച്ച് അവ വർദ്ധിപ്പിക്കുന്നതാണ് നല്ല സമീപനം.
Essential insurance coverage options for gig workers and freelancers in India to ensure financial stability.
Read DhanamOnline in English
Subscribe to Dhanam Magazine