മുഖം കണ്ട് പാസാക്കും, യു.എ.എന്‍! പുതിയ സാങ്കേതിക വിദ്യയുമായി ഇ.പി.എഫ്.ഒ; പാസ് ബുക്ക് കാണാം, ക്ലെയിം കൊടുക്കാം

EPFO യുടെ ഇടപെടലില്ലാതെ തന്നെ അംഗങ്ങൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം
EPFO
Image courtesy: Canva
Published on

ഉമാംഗ് (UMANG) ആപ്പിൽ ഒട്ടേറെ പുതിയ സവിശേഷതകൾ അവതരിപ്പിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). യുഎഎൻ സൃഷ്ടിക്കുന്നതിനും സജീവമാക്കുന്നതിനുമുള്ള പ്രക്രിയ ലളിതമാക്കുന്നതിനുളള മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയാണ് ഇതില്‍ പ്രധാനം.

ഈ സവിശേഷത പ്രാപ്തമാക്കുന്നതിനായി പ്ലേസ്റ്റോറിൽ നിന്ന് UMANG ആപ്പും ആധാർ ഫേസ് ആര്‍.ഡി ആപ്പും ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. EPFO യുടെയോ തൊഴിലുടമകളുടെയോ ഇടപെടലില്ലാതെ തന്നെ അംഗങ്ങൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം. EPFO യിൽ ചേരുന്നതിനായി തൊഴിലുടമയ്ക്ക് കൈമാറുന്നതിനുളള e-UAN കാർഡ് പി.ഡി.എഫ് ആയി ഡൗൺലോഡ് ചെയ്യുന്നതിനും ഈ സൗകര്യം ഉപയോഗിക്കാം.

പാസ്ബുക്ക് കാണുക, കെ‌വൈ‌സി അപ്‌ഡേറ്റുകൾ, ക്ലെയിം സമർപ്പിക്കൽ തുടങ്ങിയ ഇപി‌എഫ്‌ഒ സേവനങ്ങളിലേക്ക് ഉടനടി ആക്‌സസ് നേടുന്നതിന് വരിക്കാര്‍ക്ക് മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ സവിശേഷത ഉപയോഗിക്കാം. UAN മായി ബന്ധപ്പെട്ട സേവനങ്ങള്‍ ആക്‌സസ് ചെയ്യണമെങ്കില്‍ അംഗങ്ങള്‍ സാധുവായ ഒരു ആധാർ നമ്പർ, ഒടിപി സ്ഥിരീകരണത്തിനായി ആധാറുമായി ലിങ്ക് ചെയ്‌ത മൊബൈൽ, മുഖം തിരിച്ചറിയുന്നതിനായി ആധാർ ഫേസ് ആര്‍.ഡി ആപ്പ് തുടങ്ങിയവ സജ്ജമാക്കേണ്ടകുണ്ട്.

UAN ആക്ടിവേഷൻ ചെയ്യുന്നതിനുളള ഘട്ടങ്ങള്‍

ഉമാംഗ് ആപ്പ് തുറന്ന് "UAN Allotment and Activation" എന്നതിലേക്ക് പോകുക.

തുടര്‍ന്ന് ആധാർ നമ്പറും മൊബൈൽ നമ്പറും നൽകുക. ആധാർ വാലിഡേഷനായി ചെക്ക്‌ബോക്‌സ് ടിക്ക് ചെയ്യുക.

ഒടിപി അയയ്ക്കുക ടാപ്പ് ചെയ്യുക. ആവശ്യപ്പെടുകയാണെങ്കിൽ ആധാർ ഫേസ് ആർഡി ആപ്പ് ഇൻസ്റ്റാൾ ചെയ്ത് നിങ്ങളുടെ മൊബൈലിലേക്ക് അയച്ച ഒടിപി നൽകുക.

തുടര്‍ന്ന് സിസ്റ്റം ആധാർ UAN മായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതാണ്. ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളെ അറിയിക്കുന്നതാണ്. ഇല്ലെങ്കിൽ മുഖം തിരിച്ചറിയുന്നതിനായി കാത്തിരിക്കുക.

സമ്മത ബോക്സിൽ ചെക്ക് മാർക്കിടുക, മുഖം സ്കാൻ ചെയ്യാൻ 'മുഖ പ്രാമാണീകരണം (face authentication)' ടാപ്പ് ചെയ്യുക.

സിസ്റ്റം വിശദാംശങ്ങൾ ലഭ്യമാക്കുകയും പുതിയ UAN സൃഷ്ടിക്കുകയും ചെയ്യും.

തുടര്‍ന്ന് നിങ്ങളുടെ മൊബൈലിലേക്ക് എസ്.എം.എസ് വഴി UAN അയയ്ക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com