

ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോള്‍ ചിലപ്പോഴൊക്കെ ബാങ്കുകൾ നിരസിക്കാറുണ്ട്. കാരണങ്ങള്‍ മനസിലാക്കുന്നത് സാമ്പത്തിക ശീലങ്ങളും വിശകലനം ചെയ്യാനുളള അവസരം കൂടിയായി കണക്കാക്കാം. ക്രെഡിറ്റ് കാർഡ് അപേക്ഷ നിരസിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
ക്രെഡിറ്റ് സ്കോർ അപര്യാപ്തം
സാധാരണയായി ധനകാര്യ സ്ഥാപനങ്ങള്‍ 700-750 ഉം അതിനുമുകളിലും ഉള്ള ക്രെഡിറ്റ് സ്കോറുകളാണ് പരിഗണിക്കാറുളളത്. ക്രെഡിറ്റ് സ്കോർ കുറഞ്ഞതായതിനാല്‍ അപേക്ഷ നിരസിക്കപ്പെടാവുന്നതാണ്. ക്രെഡിറ്റ് റിപ്പോർട്ടിൽ പിശകുകൾ ഉണ്ടെങ്കിലും അപേക്ഷകള്‍ നിരസിക്കപ്പെടാം.
ഉയർന്ന ക്രെഡിറ്റ് ഉപയോഗ അനുപാതം
ലഭ്യമായ ക്രെഡിറ്റിന്റെ 30 മുതൽ 40 ശതമാനത്തിൽ കൂടുതൽ ഉപയോഗിച്ചാൽ നിങ്ങളുടെ സാമ്പത്തിക അച്ചടക്കം അപകടത്തിലാകും. കടം വാങ്ങിയ ഫണ്ടുകളിൽ ഗണ്യമായ തുക ഉപയോഗിക്കുന്ന വായ്പക്കാരുടെ അപേക്ഷകൾ ബാങ്കുകള്‍ പലപ്പോഴും നിരസിക്കാറുണ്ട്.
നിലവിലുള്ള കടങ്ങൾ
തിരിച്ചടക്കാത്ത വായ്പയും ഒന്നിൽ കൂടുതൽ ഇ.എം.ഐയും ഉണ്ടെങ്കിൽ അമിത വായ്പക്കാരനാണെന്ന് ബാങ്കിന് തോന്നിയേക്കാം. വരുമാന-വായ്പ (debt-to-income, DTI) അനുപാതം ഉയർന്നതല്ലെങ്കിൽ, മറ്റൊരു കടം തിരിച്ചടവ് ഏറ്റെടുക്കാൻ നിങ്ങള്‍ക്ക് സാധിക്കില്ല എന്ന കാര്യം ബാങ്കുകള്‍ പരിഗണിക്കും.
അപര്യാപ്തമായ വരുമാനമോ തൊഴിൽ സ്ഥിരതയോ
നിർദ്ദിഷ്ട പ്രതിമാസ പേയ്‌മെന്റുകൾ താങ്ങാനാകുമോ എന്ന് നിർണയിക്കാൻ ബാങ്കുകൾ നിങ്ങളുടെ വരുമാനം പരിശോധിക്കുന്നു. സ്ഥിരതയില്ലാത്ത തൊഴിൽ ചരിത്രം ക്രെഡിറ്റ് കാര്‍ഡ് അപേക്ഷ നിരസിക്കാനുളള പ്രധാന കാരണങ്ങളിലൊന്നാണ്.
ക്രെഡിറ്റിനായി ഇടയ്ക്കിടെ അപേക്ഷിക്കൽ
ക്രെഡിറ്റ് കാർഡുകൾക്കോ വായ്പകൾക്കോ വേണ്ടി ഇടയ്ക്കിടെ അപേക്ഷിക്കുന്നത് നിങ്ങളെ ഉയർന്ന റിസ്ക് ഉള്ള കടം വാങ്ങുന്നയാളായി ബാങ്കുകള്‍ കണക്കാക്കുന്നു. ഈ പെരുമാറ്റം അപേക്ഷ അംഗീകാരത്തിനുള്ള സാധ്യത കുറയ്ക്കുന്നതാണ്.
യോഗ്യതയില്ലാത്ത പ്രായം അല്ലെങ്കിൽ തൊഴിൽ
ചില ബാങ്കുകൾ പ്രത്യേക തൊഴിൽ ചെയ്യുന്നവരെയോ നിശ്ചിത വരുമാനമുളള സ്വയം തൊഴിൽ ചെയ്യുന്നവരെയോ ആണ് പരിഗണിക്കുക. കൂടാതെ പ്രായപരിധികളും ഉണ്ടായിരിക്കും (സാധാരണയായി 21 മുതൽ 65 വയസ് വരെ). പ്രൊഫൈൽ പാലിക്കാത്തതിനാൽ ചിലപ്പോള്‍ അപേക്ഷ അംഗീകരിക്കപ്പെട്ടേക്കില്ല.
ബാങ്കിലെ കുറഞ്ഞ അക്കൗണ്ട് കാലാവധി
അക്കൗണ്ട് എടുത്തിട്ട് ആറു മാസമെങ്കിലുമായോ എന്ന് ചില ബാങ്കുകൾ നോക്കാറുണ്ട്. ഒരു പുതിയ ബാങ്ക് അക്കൗണ്ട് വിശ്വസ്തതയോ വിശ്വാസ്യതയോ വിലയിരുത്താന്‍ സഹായകമല്ല എന്നതാണ് കാരണം.
ധനകാര്യ സ്ഥാപനങ്ങള്‍ ക്രെഡിറ്റ് നിഷേധിക്കുന്നതില്‍ നിരാശരാവേണ്ട കാര്യമില്ല, മറിച്ച് ഒരു സൂചനയായി കാണാവുന്നതാണ്. നിരസിച്ചതിന്റെ വിശദീകരണം നൽകിയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുക. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, വരുമാനത്തിന്റെ സ്ഥിരത, രേഖകളുടെ ഗുണനിലവാരം തുടങ്ങിയവയില്‍ എന്താണ് കുറവുള്ളതെന്ന് വിശകലനം ചെയ്ത് അവ മെച്ചപ്പെടുത്തുക. കുറച്ച് മാസങ്ങൾക്ക് ശേഷം ഈ പ്രധാന ഘടകങ്ങൾ പരിഹരിച്ച് ശേഷം വീണ്ടും അപേക്ഷിക്കാവുന്നതാണ്.
Key financial reasons why your credit card application might be rejected by banks.
Read DhanamOnline in English
Subscribe to Dhanam Magazine