ഇലാന്‍സിന്റെ പേഴ്സണല്‍ ഫിനാന്‍സ് സമ്മിറ്റ് വരുന്നു; വേദിയാവുക കോഴിക്കോട്

ഇലാന്‍സിന്റെ നേതൃത്വത്തില്‍ പേഴ്സണല്‍ ഫിനാന്‍സ് സമ്മിറ്റ് നവംബര്‍ 26 കോഴിക്കോട്ട് നടക്കും. ട്രൈപന്റ ഹോട്ടലില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സമ്മിറ്റ് നടക്കുക. ഇന്‍ഷുറന്‍സ്, ബാങ്കിംഗ്, ഇന്‍വെസ്റ്റ്മെന്റ്, റിയല്‍ എസ്റ്റേറ്റ്, വായ്പ, സേവിംഗ്സ്, റിട്ടയര്‍മെന്റ് ലൈഫ് തുടങ്ങിയ വിഷയങ്ങളിലായി ഈ രംഗത്തെ പ്രമുഖര്‍ പ്രഭാഷണം നടത്തും.

സമ്മിറ്റിലേക്ക് രജിസ്റ്റര്‍ ചെയ്യാം

ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ വി.കെ വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്ന സമ്മിറ്റില്‍ ജി.സഞ്ജീവ് കുമാര്‍, ഉത്തര രാമകൃഷ്ണന്‍, ജീവന്‍കുമാര്‍, ബാബു കെ.എ, ജിസ്.പി.കൊട്ടുകാപ്പള്ളി, നിഖില്‍ കെ.ജി, ഹരികൃഷ്ണന്‍ (മല്ലു റിയല്‍റ്റര്‍) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. വിദഗ്ധരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും സമ്മിറ്റിലുണ്ട്. https://forms.gle/wkkxUNhU8ok464Df9 എന്ന ലിങ്കിലൂടെ സമ്മിറ്റിലേക്ക് രജിസ്റ്റര്‍ ചെയ്യാം.

ഇലാന്‍സിന്റെ 'ഹൈഫൈ' (ഹായ് ടു ഫിനാന്‍ഷ്യല്‍ ലിറ്ററസി) പദ്ധതിയുടെ ഭാഗമായാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. ജനങ്ങളില്‍ സാമ്പത്തിക സാക്ഷരത കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ഹൈഫൈ പദ്ധതി പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഫിന്‍ബുക്ക് വിതരണവും മറ്റു പ്രചരണ പരിപാടികളും ഇലാന്‍സ് നടത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7025107070.

Related Articles
Next Story
Videos
Share it