ഇന്റര്‍നെറ്റ് ഇല്ലാതെ യുപിഐ പേയ്മെന്റ് നടത്താന്‍ 4 വഴികള്‍

നോട്ട് നിരോധനത്തിനു പിന്നാലെ കാഷ്‌ലെസ് പേയ്‌മെന്റ് സംവിധാനത്തിലേക്കു മാറാന്‍ ഇന്ത്യക്കാര്‍ നിര്‍ബന്ധിത

രായി. കൊറോണ കൂടി വന്നതോടെ യുപിഐ (UPI)വഴിയുള്ള ഇടപാടുകളില്‍ വന്‍ വര്‍ധനയുണ്ടായി. ഇതുവരെ സ്മാര്‍ട്ട്‌ഫോണ്‍(SmartPhone) ഉപയോക്താക്കള്‍ക്ക് മാത്രമാണ് യുപിഐ വഴിയുള്ള പേയ്‌മെന്റുകള്‍(UPI Payments) നടത്താനായിരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റി(Internet)ല്ലാതെ ഫീച്ചര്‍ ഫോണുകളിലും പേയ്‌മെന്റ് നടത്താവുന്ന സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യയില്‍. എങ്ങനെയെന്ന് നോക്കാം
വെറും മൂന്ന് സ്റ്റെപ്പുകളിലൂടെ ഇന്റര്‍നെറ്റില്ലാതെ, ഫീച്ചര്‍ ഫോണുകളിലൂടെ യുപിഐ പേയ്‌മെന്റ് നടത്താനായി, 123 PAY സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക് (Reserve Bank of India) ഒന്നല്ല, നാല് മാര്‍ഗങ്ങളിലൂടെ ഇത് സാധ്യമാണ്.
ഐവിആര്‍ നമ്പര്‍ കോളിംഗ്
080 4516 3666, 080 4516 3581, 6366 200 200 ഈ ഐവിആര്‍ (ഇന്ററാക്റ്റീവ് വോയ്‌സ് റെസ്‌പോണ്‍സ്) നമ്പറുകളില്‍ വിളിച്ച് അതിലൂടെ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വേണ്ട ഒപ്ഷനുകള്‍ തെരഞ്ഞെടുത്ത് പേയ്‌മെന്റ് നടത്താനുള്ള സംവിധാനമാണിത്.
ഫീച്ചര്‍ ഫോണ്‍ ആപ്പ്
കോള്‍, മെസേജിംഗ് ആപ്പുകള്‍ പോലെ ഫീച്ചര്‍ ഫോണില്‍ വാങ്ങുമ്പോള്‍ തന്നെ കിട്ടുന്ന ആപ്പിലൂടെ പേയ്‌മെന്റ് നടത്താവുന്ന സംവിധാനമാണിത്. ഇതേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ വന്നിട്ടില്ല. ഫോണ്‍ നിര്‍മാതാക്കളായിരിക്കും ഇത്തരത്തിലുള്ള ആപ്പുകള്‍ സജ്ജമാക്കേണ്ടിവരിക.
മിസ്ഡ് കോള്‍
ഫീച്ചര്‍ ഫോണുകളില്‍ നിന്ന് മാത്രമല്ല, ഇന്റര്‍നെറ്റ് ഇല്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണില്‍ നിന്നും പേയ്‌മെന്റ് നടത്താന്‍ സഹായിക്കുന്ന സംവിധാനമാണിത്. ഇതിനായി നാല് സ്റ്റെപ്പുകളുണ്ട്
1. കച്ചവട കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന 123PAY നമ്പറില്‍ ഒരു മിസ്ഡ് കോള്‍ (Missed Call)അടിക്കുക
2. ഉടനെ 08071 800 800 എന്ന നമ്പറില്‍ നിന്ന് വരുന്നകോളിലൂടെ തുക നല്‍കുന്ന കാര്യം കണ്‍ഫേം (Confirm)ചെയ്യുക
3. നല്‍കേണ്ട തുക (Amount)അടിച്ചുകൊടുക്കുക
4. യുപിഐ പിന്‍ നമ്പര്‍ (UPI Pin Number)അടിക്കുക
പ്രോക്‌സിമിറ്റി സൗണ്ട്-ബേസ്ഡ്
ഇതുവരെ പരീക്ഷിക്കാത്ത പുത്തന്‍ രീതിയാണിത്. കച്ചവട കേന്ദ്രങ്ങളിലുള്ള റീട്ടെയ്ല്‍ പോഡില്‍ ഫോണ്‍ ടാപ്പ് ചെയ്യുന്ന സംവിധാനമാണിത്. ഇതിനായി 6366 200 200 എന്ന ഐവിആര്‍ നമ്പറിലേക്ക് വിളിച്ച്, പോഡില്‍ ഫോണ്‍ ടാപ്പ് ചെയ്യണം. പോഡില്‍ നിന്ന് ശബ്ദം കേട്ടാല്‍ മൊബൈലില്‍ പ്രസ് ചെയ്യണം.
തുടര്‍ന്ന് നല്‍കേണ്ട തുകയും പിന്‍ നമ്പറും നല്‍കിയാല്‍ പേയ്‌മെന്റ് പൂര്‍ത്തിയാവും.
123പേ സജ്ജമാക്കാന്‍ തുടക്കത്തില്‍ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചും ഒടിപി നല്‍കിയും യുപിഐ അക്കൗണ്ട് ആക്ടീവ് ആക്കേണ്ടിവരും. ഒടുവില്‍ ആറക്കമുള്ള പിന്‍ നമ്പറും സെറ്റ് ചെയ്യണം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it