Begin typing your search above and press return to search.
ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള തീയതി നീട്ടി; അപ്‌ഡേറ്റ് ചെയ്യുന്ന രീതി ഇങ്ങനെ
ആധാർ വിശദാംശങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുളള സമയപരിധി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) നീട്ടി. 2025 ജൂൺ 14 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. നേരത്തെ ഇത് 2024 ഡിസംബർ 14 ആയിരുന്നു.
2025 ജൂൺ 14 മുതൽ ആധാർ കേന്ദ്രങ്ങളിൽ ഓഫ്‌ലൈൻ അപ്‌ഡേറ്റുകൾക്ക് നിരക്ക് ഈടാക്കുന്നതാണ്. ഈ സേവനം മൈ ആധാര്‍ (myAadhaar) പോർട്ടലിൽ മാത്രമാണ് ലഭിക്കുക.
ലക്ഷക്കണക്കിന് ആധാർ ഉടമകൾക്ക് പ്രയോജനപ്രദമാണ് നടപടി. രേഖകൾ അപ്ഡേറ്റ് ചെയ്യാൻ എല്ലാ പൗരന്മാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് യു.ഐ.ഡി.എ.ഐ അറിയിച്ചു.
ആധാർ നമ്പർ പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഈ രേഖ ഡ്യൂപ്ലിക്കേറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്. സർക്കാര്‍ ആനുകൂല്യങ്ങള്‍ അർഹരായ പൗരന്മാര്‍ക്ക് ലഭ്യമാക്കുന്നതില്‍ ആധാര്‍ വലിയ സഹായകരമാണ്.
സൗജന്യമായി ആധാർ ഓൺലൈനായി അപ്ഡേറ്റ് ചെയ്യുന്നതിനുളള നടപടികള്‍ ഇപ്രകാരമാണ്.
1. യു.ഐ.ഡി.എ.ഐ യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
2. 'എൻ്റെ ആധാർ' എന്ന ഓപ്ഷനിലേക്ക് പോയി 'നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യുക' തിരഞ്ഞെടുക്കുക.
3. 'അപ്‌ഡേറ്റ് ആധാർ വിശദാംശങ്ങൾ (ഓൺലൈൻ)' പേജിലേക്ക് പോയി 'ഡോക്യുമെൻ്റ് അപ്‌ഡേറ്റ്' ക്ലിക്ക് ചെയ്യുക.
4. നിങ്ങളുടെ ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക, തുടർന്ന് 'ഒ.ടി.പി അയയ്ക്കുക' ക്ലിക്ക് ചെയ്യുക.
5. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിച്ച ഒ.ടി.പി എന്‍ടര്‍ ചെയ്യുക.
6. നിങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ട വിശദാംശങ്ങൾ തിരഞ്ഞെടുക്കുക (ഉദാ: പേര്, വിലാസം, ജനനത്തീയതി തുടങ്ങിയവ).
7. അപ്ഡേറ്റ് ചെയ്ത വിവരങ്ങൾ എന്‍ടര്‍ ചെയ്ത ശേഷം ആവശ്യമായ ഡോക്യുമെൻ്റുകൾ അപ്‌ലോഡ് ചെയ്യുക.
8. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, നിങ്ങളുടെ അപ്‌ഡേറ്റിൻ്റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിന് എസ്.എം.എസ് ആയി നിങ്ങൾക്ക് ഒരു അപ്‌ഡേറ്റ് അഭ്യർത്ഥന നമ്പർ (യു.ആര്‍.എന്‍) ലഭിക്കുന്നതാണ്.
Next Story
Videos