ക്യു ആർ കോഡ് മുതൽ കോളുകൾ വരെ: ഓൺലൈൻ തട്ടിപ്പുകളെ തിരിച്ചറിയാം

രാജ്യത്ത് മുൻപില്ലാത്തത്ര ഡിജിറ്റൽ ഇടപാടുകൾ വർധിച്ച കാലഘട്ടമാണിത്. പല ചരക്ക് മുതൽ സ്വർണം വാങ്ങുന്നത് വരെ ഓൺലൈനിൽ ആയപ്പോൾ തട്ടിപ്പുകാരുടെ എണ്ണവും രാജ്യത്ത് വർധിച്ചു. ട്രൂ കോളർ അടക്കമുള്ള ആപ്പുകൾ ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി രംഗത്തുണ്ട്. ക്യൂ ആർ കോഡുകൾ ഉപയോഗിക്കുമ്പോളും മറ്റും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? തട്ടിപ്പിൽ അകപ്പെടാതിരിക്കാൻ അറിയേണ്ട കാര്യങ്ങൾ.

1. ക്യു ആർ കോഡ് ഉപയോഗിക്കുമ്പോൾ
പല വ്യാപാര സ്ഥാപനങ്ങളിലും ഉടമയുടെ അക്കൌണ്ടിലേക്ക് പണം നേരിട്ട് എത്തുന്ന രീതിയിൽ ക്യു ആർ കോഡ് സ്‌കാൻ ചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് ചില തട്ടിപ്പുകാർക്ക് അവരുടെ അക്കൌണ്ടിലേക്ക് പണം എത്തുന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയും.
ഇതിനായി ഈ കോഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കി യു പി ഐ ഐ ഡി യോ മറ്റോ ആവശ്യപ്പെട്ട് അതിലേക്ക് അയക്കാം.
2. ഫേക്ക് കോളുകൾ
സാധാരണക്കാർ എങ്കിൽ ഫ്രീ ട്രൂ കോളർ ആപ്പ് ഡൌൺലോഡ് ചെയ്ത് അനാവശ്യ കോളുകളെ തിരിച്ചറിയാനും തടയാനും കഴിയും. ബിസിനസുകാർ എങ്കിൽ ഇതിന്റെ പെയ്ഡ് വേർഷനും ഉപയോഗിക്കാം. ഫ്രോഡ് കോളുകൾ ഒന്നിലധികം പേർ റിപ്പോർട്ട്‌ ചെയ്യുന്നതിനാൽ അത് താനേ തടയപ്പെടും.
ആധാർ നമ്പർ അക്കൗണ്ട് ഡീറ്റെയിൽസ് എന്നിവ ചോദിച്ചു വിളിക്കുന്ന കോളുകളോട് നിങ്ങൾ പരമാവധി പ്രതികരിക്കാതെ ഇരിക്കുക.
3. മെസേജുകൾ, ലിങ്കുകൾ
ഫെയ്സ്ബുക്ക്‌, ഇൻസ്റ്റാഗ്രാം, ടെക്സ്റ്റ്‌ മെസേജുകൾ എന്നിവയെല്ലാം വായിക്കുന്ന ഫോണിൽ തന്നെ ആകും ലക്ഷങ്ങൾ അക്കൌണ്ടിലുള്ള ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് പലരും സൂക്ഷിക്കുക. ഫെയ്സ്ബുക്ക്‌ ഗെയിമുകൾ പലതും പണം തട്ടി എടുക്കാൻ നമ്മൾ തന്നെ തുറന്നു കൊടുക്കുന്ന വാതിലുകൾ ആകാറുണ്ട്. ഇത് ഒഴിവാക്കാൻ ഫെയ്സ്ബുക്ക്‌ പോലുള്ള സോഷ്യൽ മീഡിയ ആപ്പുകൾ അക്കൌണ്ട്, ബാക്കിങ് ആപ്പ് എന്നിവ നടത്തുന്ന ഫോണിൽ ശ്രദ്ധയോടെ മാത്രം ഉപയോഗിക്കുക.
അനാവശ്യ സന്ദേശങ്ങളിലൂടെ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ മനസിലാക്കി അക്കൌണ്ടിൽ നിന്നും പണം തട്ടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരിലേക്ക് എത്തുന്നത് തടയാൻ അനാവശ്യ സന്ദേശങ്ങളിൽ വരുന്ന ലിങ്കുകൾ തുറക്കാതെ ഇരിക്കുക.
4. തേർഡ് പാർട്ടി ആപ്പുകൾ
ശബ്ദം അനുകരിക്കാൻ, ഫോട്ടോ/വീഡിയോ സൗജന്യമായി എഡിറ്റ് ചെയ്യാൻ കഴിയുന്ന ചില ആപ്പുകളിലേക്ക് നിങ്ങളുടെ ഫോണിലെ വിവരങ്ങൾ ചോർന്നു പോകാൻ ഇടയുണ്ട്. ഇത്തരം ആപ്പുകൾക്ക് ആക്സസ് നൽകാതെ ഇരിക്കുക.
എല്ലാ സോഷ്യൽ മീഡിയ ആപ്പുകളുടെയും ഒറിജിനൽ അപ്ഡേറ്റഡ് വേർഷനുകൾ ഉപയോഗിക്കാൻ ശ്രമിക്കുക.
5.കസ്റ്റമർ കെയർ നമ്പറുകൾ
കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിക്കുമ്പോൾ അതാത് ഓദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഇ മെയിൽ ഐഡി നമ്പർ എന്നിവ ഉറപ്പു വരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കുക. ട്രൂ കോളറിൽ ചെക്ക് ചെയ്യുകയുമാകാം.
ഇത്തരം കോളുകൾ റെക്കോർഡ് ചെയ്യാനും മെസേജുകളുടെ പകർപ്പ് സൂക്ഷിക്കാനും, വാട്സാപ്പ് ചാറ്റുകൾ എങ്കിൽ അവയുടെ സ്ക്രീൻ ഷോട്ടുകൾ എടുത്തു വയ്ക്കുന്നതിനൊപ്പം അവയുടെ ഫോൺ നമ്പർ എബൌട്ട്‌ സന്ദർശിച്ച് അവയുടെ സ്ക്രീൻ ഷോട്ട് എടുത്ത് വയ്ക്കാനും ശ്രമിക്കുക.
ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ സൈബർ സെല്ലുമായി ബന്ധപ്പെടുക.


Related Articles
Next Story
Videos
Share it