

സ്വര്‍ണത്തിലോ മ്യൂച്വല്‍ ഫണ്ടിലോ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെറിയ തുകകള്‍ ദിവസവും ആപ്പിലൂടെ നിക്ഷേപിച്ചാല്‍ അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന രണ്ടു മൈക്രോ ഫിനാന്‍സ് ആപ്പുകളുടെ പ്രചാരം വര്‍ധിക്കുകയാണ്. ഗുലക് (Gullak) മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നിക്ഷേപകര്‍ ദിവസേന ഇടുന്ന ചെറിയ തുകകള്‍ സമാഹരിച്ച 24 കാരറ്റ് സ്വര്‍ണത്തില്‍ നിക്ഷേപിക്കുക യാണ് കമ്പനി ചെയ്യുന്നത്.
എസ് ഐ പി മാതൃകയില്‍ നിക്ഷേപിക്കുന്ന തുക ഡിജിറ്റല്‍ സ്വര്ണത്തിലാണ് നിക്ഷേപിക്കുന്നത്. ഏത് സമയത്തും ഉപഭോക്താക്കള്‍ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് കമ്പനി ചെയ്തു കൊടുക്കും. അതില്‍ നിന്ന് ലഭിക്കുന്ന പണം യൂ പി ഐ പേമെന്റ്റായി നല്‍കും. ഉപഭോക്താക്കളുടെ സമ്പാദ്യം സ്വര്‍ണ നാണയമായും ആവശ്യപ്പെടുമ്പോള്‍ തിരികെ നല്‍കും. ഡിജിറ്റല്‍ സ്വര്‍ണത്തില്‍ നിന്ന് ശരാശരി 10 % ആദായം നിക്ഷേപകര്‍ക്ക് ലഭിക്കുന്നുണ്ട്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ കൂടുതല്‍ ആദായകരമാണ്.
ഡെസിമല്‍ (Deciml) നിക്ഷേപകര്‍ നല്‍കുന്ന ചെറിയ തുകകള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. 2022 ജൂണില്‍ ഈ സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്ക് ഒരു ദശലക്ഷം ഡോളര്‍ വെഞ്ചര്‍ ഫണ്ടിങ് ലഭിച്ചു. സി എഫ് എ യായ സത്യജിത് കുന്‍ജീറാണ് കമ്പനി സ്ഥാപിച്ചത്. ഗുലക്ക്, ഡെസിമല്‍ എന്നിവ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാം.
Read DhanamOnline in English
Subscribe to Dhanam Magazine