റിട്ടേണ്‍ ആദ്യമായി നല്‍കുകയാണോ? ഐ.ടി.ആര്‍ ഫയലിംഗിന് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഇങ്ങനെ -പടിപടിയായുള്ള നടപടികള്‍

സാധുവായ പാൻ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റര്‍ ചെയ്യാം
Tax
Image courtesy: Canva
Published on

അടിസ്ഥാന ഇളവ് പരിധിക്ക് മുകളിലുള്ള വരുമാനമുള്ള ഓരോ വ്യക്തിയും നിർബന്ധമായും ആദായനികുതി ഫയല്‍ ചെയ്യേണ്ടതാണ്. പിഴയില്ലാതെ 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 15 ആണ്.

ഐടിആർ ഫയൽ ചെയ്യുന്നതിനായി നികുതിദായകർ www.incometax.gov.in എന്ന ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി ആദായനികുതി പോർട്ടലിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കണം. നിങ്ങളുടെ വിരൽത്തുമ്പിൽ നികുതി സംബന്ധമായ നിരവധി സേവനങ്ങളാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ ലഭിക്കുക. ഐടിആർ ഫയലിംഗ് എളുപ്പമാക്കുന്നതിനും വിവരങ്ങൾ കാണാനും ഒരു ഓഫീസും സന്ദർശിക്കാതെ തന്നെ നിങ്ങളുടെ നികുതി പ്രൊഫൈൽ ഓൺലൈനായി കൈകാര്യം ചെയ്യാനും സഹായിക്കുന്നതാണ് ഈ പോര്‍ട്ടല്‍.

സാധുവായ പാൻ (PAN), മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നീ രേഖകള്‍ ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്ട്രര്‍ ചെയ്യാവുന്നതാണ്.

രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികള്‍

ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടലിലെ https://www.incometax.gov.in/iec/foportal/ എന്ന ഹോംപേജിലേക്ക് പോയി 'രജിസ്റ്റർ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 2: ' Register as a taxpayer' ഓപ്ഷന് കീഴിൽ നിങ്ങളുടെ പാൻ നൽകി 'Validate' ക്ലിക്ക് ചെയ്യുക. പാൻ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലോ അസാധുവാണെങ്കിലോ എറര്‍ സന്ദേശം പ്രദർശിപ്പിക്കുന്നതാണ്.

ഘട്ടം 3: അടിസ്ഥാന വിശദാംശങ്ങള്‍ നല്‍കുന്നതിനുളള പേജിൽ (Basic Details page) പോയി നിങ്ങളുടെ പാൻ പ്രകാരമുള്ള പേര്, ജനനത്തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നൽകിയ ശേഷം 'തുടരുക' എന്നതില്‍ ക്ലിക്കുചെയ്യുക.

ഘട്ടം 4: പാൻ സാധൂകരിച്ച ശേഷം കോൺടാക്റ്റ് വിശദാംശങ്ങളുടെ പേജ് പ്രദർശിപ്പിക്കുന്നതാണ്. പ്രാഥമിക മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, വിലാസം എന്നിവയുൾപ്പെടെ നിങ്ങളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ നൽകുക. തുടര്‍ന്ന് 'തുടരുക' ക്ലിക്കുചെയ്യുക.

ഘട്ടം 5: നിങ്ങളുടെ മൊബൈൽ നമ്പറിലേക്കും ഇമെയിൽ ഐഡിയിലേക്കും രണ്ട് വ്യത്യസ്ത ഒ.ടി.പി കൾ ലഭിക്കും. മൊബൈൽ നമ്പറിലും ഇമെയിൽ ഐഡിയിലും ലഭിച്ച 6 അക്ക OTP കൾ നൽകി 'തുടരുക' ക്ലിക്കുചെയ്യുക.

ഘട്ടം 6: ആവശ്യമെങ്കിൽ പേജിലെ വിശദാംശങ്ങൾ പരിശോധിച്ച് എഡിറ്റ് ചെയ്ത ശേഷം 'സ്ഥിരീകരിക്കുക (Confirm)' എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 7: 'പാസ്‌വേഡ് സജ്ജമാക്കുക' (Set Password page) പേജിൽ, 'പാസ്‌വേഡ് സജ്ജമാക്കുക', 'പാസ്‌വേഡ് സ്ഥിരീകരിക്കുക' എന്നീ രണ്ട് ടെക്സ്റ്റ്‌ബോക്സുകളിലും നിങ്ങൾക്ക് ആവശ്യമുള്ള പാസ്‌വേഡ് നൽകുക. തുടര്‍ന്ന് 'രജിസ്റ്റർ' എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 8: വിജയകരമായി രജിസ്റ്റർ ചെയ്തതിന് ശേഷം, ലോഗിൻ പ്രക്രിയ ആരംഭിക്കുന്നതിനായി 'ലോഗിൻ ചെയ്യാൻ തുടരുക (Proceed to Login)' ക്ലിക്ക് ചെയ്യുക. ലോഗിൻ ചെയ്ത ശേഷം, നിങ്ങൾക്ക് ഐടിആർ ഫയലിംഗ് ആരംഭിക്കാവുന്നതാണ്.

Step-by-step guide to register on the Income Tax e-filing portal for hassle-free ITR filing.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com