സ്ഥിര നിക്ഷേപം കൊണ്ട് ഭദ്രതയിലേക്ക് ഏണിപ്പടി കയറ്റം! എഫ്.ഡി ലാഡറിംഗ് തന്ത്രം മനസിലാക്കി വെച്ചോളൂ, പണം വളരട്ടെ

പണം പല സമയങ്ങളിലായി നിങ്ങളുടെ കൈയിലെത്തും. പുതിയ പലിശ നിരക്കുകള്‍ പ്രയോജനപ്പെടുത്താനാകും. പല എഫ്.ഡിയാകുമ്പോള്‍ നികുതി കുറച്ചെടുക്കാം. ഫണ്ട് പുനര്‍നിക്ഷേപത്തിലൂടെ സമ്പാദ്യം വളര്‍ത്തിയെടുക്കാം
fixed deposit
Published on

ഫിക്സഡ് ഡിപ്പോസിറ്റുകള്‍ (എഫ്ഡി) നിരവധി ഇന്ത്യക്കാരുടെ വമ്പിച്ച നിക്ഷേപ പദ്ധതിയാണ്, കാരണം ഇത് ഗ്യാരണ്ടി ചെയ്യപ്പെടുന്ന വരുമാനമാണ്. എന്നാല്‍, മുഴുവന്‍ പണവും ഒറ്റ എഫ്ഡിയില്‍ നിക്ഷേപിക്കുന്നത് നല്ല രീതിയല്ല. പ്രത്യേകിച്ച് വരുമാനം, എളുപ്പത്തില്‍ ക്ലോസ് ചെയ്യല്‍, ഫ്‌ളെക്‌സിബിലിറ്റി എന്നിവ പലര്‍ക്കും പ്രധാനമാണ്. ഈ സാഹചര്യത്തിലാണ് എഫ്ഡി ലാഡറിംഗ് സ്ട്രാറ്റജി നല്ലൊരു രീതിയാകുന്നത്.

എഫ്ഡി ലാഡറിംഗ് എന്താണ്?

എഫ്ഡി ലാഡറിംഗ് ഒരു നിക്ഷേപ സ്ട്രാറ്റജിയാണ്. ഇതില്‍ നിങ്ങളുടെ മുഴുവന്‍ നിക്ഷേപം (ഉദാഹരണത്തിന് 1 ലക്ഷം രൂപ) ഒരൊറ്റ കാലാവധിക്കു പകരം പല കാലാവധികളുള്ള എഫ്ഡികളാക്കി മാറ്റുന്നു. ഓരോ എഫ്ഡിക്കും ഒരു ഏണിപ്പടി പോലെ വ്യത്യസ്തമായ കാലാവധികള്‍. മൊത്തം തുകയായ ഒരു ലക്ഷം രൂപ അഞ്ചായി വിഭജിക്കുന്നു. 20,000 രൂപ വീതം വ്യത്യസ്ത കാലാവധി വെച്ച് എഫ്.ഡിയാക്കുന്നു. ഉദാഹരണത്തിന് 1, 2, 3, 4, 5 വര്‍ഷത്തേക്ക്. ഇങ്ങനെ ചെയ്യുമ്പോള്‍ പണം പല സമയങ്ങളിലായി നിങ്ങളുടെ കൈയിലെത്തും. പുതിയ പലിശ നിരക്കുകള്‍ പ്രയോജനപ്പെടുത്താനാകും. പല എഫ്.ഡിയാകുമ്പോള്‍ നികുതി കുറച്ചെടുക്കാം. ഫണ്ട് പുനര്‍നിക്ഷേപത്തിലൂടെ സമ്പാദ്യം വളര്‍ത്തിയെടുക്കാം.

ഒരു ലക്ഷം വളരുന്ന വിധം

നിങ്ങള്‍ ഒരു ലക്ഷം 20,000 രൂപയുടെ അഞ്ച് നിക്ഷേപമായി മാറ്റിക്കഴിഞ്ഞു. അതില്‍ ആദ്യത്തെ 20,000 ഒരു വര്‍ഷം കഴിഞ്ഞ് കാലാവധിയെത്തും. രണ്ടാമത്തെ 20,000 രണ്ടു വര്‍ഷം കഴിഞ്ഞ്. അങ്ങനെ അഞ്ചാമത്തെ എഫ്.ഡി അഞ്ചു വര്‍ഷം കഴിഞ്ഞ്. അങ്ങനെയൊരു ഇടവേളയാണ് നല്‍കിയത്. അഞ്ചു വര്‍ഷത്തേക്കുള്ള പ്ലാനിംഗ്.

അവിടെ തീരുന്നില്ല. ആദ്യത്തെ എഫ്.ഡി കാലാവധി എത്തുമ്പോള്‍ വീണ്ടുമൊരു നാലു വര്‍ഷത്തേക്ക് പുനര്‍നിക്ഷേപം നടത്തുന്നു. അത്യാവശ്യം വന്നാല്‍ മറ്റ് എഫ്.ഡികള്‍ പൊട്ടിക്കാതെ ഈ തുക പ്രയോജനപ്പെടുത്തുകയും ചെയ്യാം. രണ്ടാമത്തെ എഫ്.ഡി രണ്ടു വര്‍ഷം കഴിഞ്ഞ് കാലാവധി എത്തും. അത് മൂന്നു വര്‍ഷത്തേക്ക്, മൂന്നാമത്തെ എഫ്.ഡി രണ്ടു വര്‍ഷത്തേക്ക് എന്നിങ്ങനെ എന്ന ക്രമത്തില്‍ ഇടുക. അഞ്ചാം വര്‍ഷം മുഴുവന്‍ തുകയും പലിശയും നിങ്ങളുടെ കൈയില്‍. ഇങ്ങനെ വീണ്ടും നിക്ഷേപിക്കുക. ആവശ്യത്തിന് ഉപകരിക്കും. അറിയാതെ പണം വളരും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com