സർക്കാർ–കോർപറേറ്റ് ബോണ്ടുകളിൽ നിക്ഷേപ അവസരങ്ങൾ; 11.15% വരെ ആദായം നേടാം

ഓഹരി വിപണിയിലെ റിസ്ക് ഒഴിവാക്കി സ്ഥിരമായ വരുമാനം ലക്ഷ്യമിടുന്നവർക്ക് സർക്കാർ, കോർപറേറ്റ് ബോണ്ടുകൾ മികച്ച ബദൽ നിക്ഷേപമാർഗമായി മാറുന്നു; ഇപ്പോൾ ഉയർന്ന യീൽഡുകളും ലഭ്യമാണ്.
Bond Matrket
Image by Canva
Published on

ഓ​ഹരി വിപണിയുടെ ചാഞ്ചാട്ടങ്ങളോടും ഉയർന്ന റിസ്ക് ഘടകങ്ങളോടും വിമുഖതയുള്ളവരും എന്നാൽ സ്ഥിരമായൊരു വരുമാനം നൽകുന്ന ബദൽ നിക്ഷേപമാർ​ഗം തെരയുന്നവർക്ക് അനുയോജ്യമാണ് കടപ്പത്രങ്ങൾ. ഇതിൽ പ്രത്യേക ആസ്തികളുടെ പിന്തുണയോടെ പുറത്തിറക്കുന്ന കടപ്പത്രങ്ങളാണ് ബോണ്ടുകൾ. പൊതുവായ സാമ്പത്തികഭദ്രതയുടെ പിൻബലത്തിൽ (ക്രെഡിറ്റ്‍വർത്തിനെസ്) പുറത്തിറക്കുന്ന കടപ്പത്രങ്ങളാണ് ഡിബഞ്ചർ.

കമ്പനികൾ പുറത്തിറക്കുന്ന സെക്വേഡ് നോൺ കൺവേർട്ടിബിൾ ഡിബഞ്ചേഴ്സിനെയും (Secured NCD) ബോണ്ട് എന്നു വിശേഷിപ്പിക്കാറുണ്ട്. അതേസമയം രാജ്യത്തെ കടപ്പത്ര വിപണിയിൽ ഇപ്പോൾ താരതമ്യേന ഉയർന്ന ആദായ നിരക്കിൽ (യീൽ‍ഡ്) ലഭ്യമായിട്ടുള്ള ഒരുകൂട്ടം സർക്കാർ, കോർപറേറ്റ് ബോണ്ടുകളുണ്ട്. ചുരുങ്ങിയത് 10,000 രൂപയുടെ നിക്ഷേപത്തിൽ നിന്നും 8.7 ശതമാനം മുതൽ 11.15 ശതമാനം വരെ ആദായമാണ് ഈ ബോണ്ടുകളിൽ രേഖപ്പെടുത്തുന്നത്.

ശ്രദ്ധിക്കേണ്ട ഘടകങ്ങൾ

  • കൂപ്പൺ റേറ്റ്: വാർഷികമായി ലഭിക്കുന്ന പലിശ (സാധാരണ വാർഷികമായോ അർധ വാർഷികമായോ ആണ് വിതരണം ചെയ്യാറുള്ളത്. മാസംതോറും പലിശ നൽകുന്ന ബോണ്ടുകളുമുണ്ട്.)

  • മെച്യൂരിറ്റി തീയതി: ബോണ്ടിന്റെ കാലാവധി പൂർത്തിയായി പണം തിരികെ നൽകുന്ന ദിവസം.

  • യീൽഡ്-ടു-മെച്യൂരിറ്റി (YTM): ബോണ്ട് കാലാവധി പൂർത്തിയാകുന്നതുവരെ കൈവശം വച്ചാൽ നിക്ഷേപകന് അതിൽ നിന്നും പ്രതീക്ഷിക്കുന്ന മൊത്തം വാർഷിക വരുമാനം.

  • ക്രെഡിറ്റ് റേറ്റിങ്: കടം തിരിച്ചടയ്ക്കാനുള്ള ശേഷിയെ കുറിച്ചുള്ള ഏജൻസികളുടെ വിശകലനം.

കോർപറേറ്റ് ബോണ്ടുകൾ

ഇൻഡൽ മണി ബോണ്ട്

  • കൂപ്പൺ റേറ്റ്: 9.75%

  • മെച്യൂരിറ്റി തീയതി: 2027 ഒക്ടോബർ 30

  • യീൽഡ്-ടു-മെച്യൂരിറ്റി: 11.15%

  • ക്രെഡിറ്റ് റേറ്റിങ്: A- (ഏജൻസി: ഇൻഫോമെറിക്സ്)

നവി ഫിൻസേർവ് ലിമിറ്റഡ്

  • കൂപ്പൺ റേറ്റ്: 10.6%

  • മെച്യൂരിറ്റി തീയതി: 2027 മേയ് 21

  • യീൽഡ്-ടു-മെച്യൂരിറ്റി: 11%

  • ക്രെഡിറ്റ് റേറ്റിങ്: A (ഏജൻസി: ഇന്ത്യ റേറ്റിങ്സ്)

അദാനി എന്റർപ്രൈസസ്

  • കൂപ്പൺ റേറ്റ്: 8.75%

  • മെച്യൂരിറ്റി തീയതി: 2029 മേയ് 12

  • യീൽഡ്-ടു-മെച്യൂരിറ്റി: 8.7%

  • ക്രെഡിറ്റ് റേറ്റിങ്: AA- (ഏജൻസി: ഇക്ര)

സർക്കാർ ബോണ്ടുകൾ

കിഫ്ബി (KIIFB) ബോണ്ട്

  • കൂപ്പൺ റേറ്റ്: 9.67%

  • മെച്യൂരിറ്റി തീയതി: 2030 ഓ​ഗ​സ്റ്റ് 8

  • യീൽഡ്-ടു-മെച്യൂരിറ്റി: 9.3%

ആന്ധ്രാപ്രദേശ് ഇൻവെ​സ്റ്റ്മെന്റ് ഫണ്ട് ബോർ‍ഡ്

  • കൂപ്പൺ റേറ്റ്: 9.15%

  • മെച്യൂരിറ്റി തീയതി: 2028 നവംബർ 30

  • യീൽഡ്-ടു-മെച്യൂരിറ്റി: 9%

തെലങ്കാന ​സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഇൻഫ്രാ കോർപറേഷൻ (TSIIC) ബോണ്ട്

  • കൂപ്പൺ റേറ്റ്: 9.35%

  • മെച്യൂരിറ്റി തീയതി: 2029 ഡിസംബർ 31

  • യീൽഡ്-ടു-മെച്യൂരിറ്റി: 8.9%

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com