കല്യാണവും സിബില്‍ സ്‌കോറും തമ്മിലെന്ത് ബന്ധം? അറിഞ്ഞില്ലെങ്കില്‍ പണികിട്ടും!

സിബില്‍ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ എന്തൊക്കെ ചെയ്യണം?
credit score
canva
Published on

സിബില്‍ സ്‌കോര്‍ (CIBIL Score) കുറഞ്ഞതു കൊണ്ട് വിവാഹം മുടങ്ങുമോ? അങ്ങനെയൊരു സംഭവം മഹാരാഷ്ട്രയിലെ മൂര്‍ത്തിസാപൂരില്‍ നടന്നു. വധുവിന്റെ ബന്ധുക്കള്‍ക്ക് വരന്റെ സാമ്പത്തികഭദ്രതയെപ്പറ്റി സംശയം തോന്നിയതാണ് വിവാഹം മുടങ്ങുന്നതില്‍ കലാശിച്ചത്. വരന്റെ സിബില്‍ സ്‌കോര്‍ ദുര്‍ബലമാണെന്നു കണ്ടെത്തിയത് ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്തയാകുകയും ചെയ്തു.

ഭാവിയില്‍ സിബില്‍ സ്‌കോര്‍ വിവാഹത്തില്‍ പ്രധാന റോള്‍ വഹിച്ചാലും അത്ഭുതപ്പെടാനില്ല. സിബില്‍ സ്‌കോര്‍ കുറഞ്ഞു നില്‍ക്കുന്നത് ഒരു വ്യക്തിയുടെ സാമ്പത്തിക അച്ചടക്കമില്ലായ്മ സൂചിപ്പിക്കുന്നു.

സിബില്‍ സ്‌കോര്‍ ഒരു വ്യക്തിയുടെ സാമ്പത്തിക ക്രെഡിറ്റ് അവസ്ഥ സൂചിപ്പിക്കുന്ന പ്രധാന അളവുകോല്‍ ആണ്. 300 മുതല്‍ 900 വരെയുള്ള സ്‌കോറിലാണ് ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിക്കപ്പെടുന്നത്. 750ല്‍ മുകളിലായിരിക്കുമ്പോഴാണ് മികച്ച ക്രെഡിറ്റ് സ്‌കോര്‍ എന്നു കണക്കാക്കുന്നത്. സിബില്‍ സ്‌കോര്‍ ഉയര്‍ന്നു നില്‍ക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.

വായ്പകള്‍ ഉചിതമായി കൈകാര്യം ചെയ്യുക

വായ്പകളുടെ തുകയും തിരിച്ചടവ് രീതിയും സിബില്‍ സ്‌കോറിനെ നേരിട്ട് ബാധിക്കുന്നു. വായ്പകള്‍ ഉചിതമായി കൈകാര്യം ചെയ്യാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക:

  • സമയബന്ധിതമായി ഇ.എം.ഐ അടയ്ക്കുക.

  • ആവശ്യമില്ലാതെ അധിക വായ്പകള്‍ എടുക്കരുത്.

  • ക്രെഡിറ്റ് കാര്‍ഡ് ജാഗ്രതയോടെ ഉപയോഗിക്കുക

  • ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് സ്‌കോറിനെ കുറയ്ക്കാന്‍ കാരണമാകും.

  • ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ സമയത്ത് അടയ്ക്കുക.

  • ക്രെഡിറ്റ് റിപോര്‍ട്ട് നിരന്തരം പരിശോധിക്കുക

  • മാസത്തിലൊരിക്കല്‍ അല്ലെങ്കില്‍ കുറഞ്ഞത് ആറുമാസത്തിലൊരിക്കല്‍ നിങ്ങളുടെ സിബില്‍ സ്‌കോര്‍ പരിശോധിക്കുക.

  • തെറ്റായ വിവരങ്ങള്‍ കണ്ടാല്‍ അതിനെതിരെ ഉടന്‍ പരാതി നല്‍കുക.

  • ചെലവുകള്‍ നിയന്ത്രിക്കുക

  • കൃത്യമായ ബജറ്റ് തയ്യാറാക്കുക.

  • ആവശ്യമില്ലാത്ത കടമെടുക്കാതിരിക്കുക.

  • അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫണ്ട് കരുതുക

  • ലോണ്‍ ആപ് വഴി വായ്പ എടുക്കാതിരിക്കുക.

പല തവണ വായ്പക്കായി അപേക്ഷിക്കുന്നത് ക്രെഡിറ്റ് സ്‌കോറിന് ദോഷകരമാണ്. അപ്രതീക്ഷിതമായ പല ബാങ്കുകളിലും വായ്പക്കായി അപേക്ഷിക്കുന്നതിനു പകരം, മുമ്പേ യോഗ്യത പരിശോധിച്ച് മനസിലാക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com